Current Date

Search
Close this search box.
Search
Close this search box.

മിനിറ്റുകള്‍ക്കുള്ളില്‍ ഓട്ടിസം കണ്ടെത്താനുള്ള പരിശോധനയുമായി ഖത്തര്‍

ദോഹ: ഇനി ഓട്ടിസം കണ്ടെത്താനായി മാസങ്ങള്‍ കാത്തിരിക്കേണ്ട. മിനിറ്റുകള്‍ക്കകം ഓട്ടിസം കണ്ടെത്താനുള്ള പുതിയ സാങ്കേതിക വിദ്യയുമായി ഖത്തര്‍.ഖത്തര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്. ആറു മാസം പ്രായമായ ശിശുക്കളുടെ കണ്ണിന്റെ ചലനം മനസ്സിലാക്കി മിനിറ്റുകള്‍ക്കകം ഓട്ടിസമുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാം.

കണ്ണുകളിലെ സൂക്ഷ്മ ചലനങ്ങളും അസാധാരണത്വങ്ങളും മനസ്സിലാക്കി ഈ ഉപകരണം വഴി ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (എ.എസ്.ഡി) എന്ന അസുഖം മിനിറ്റുകള്‍ക്കകം കണ്ടെത്തും. ഇതുവഴി നടത്തിയ 85 ശതമാനം പരിശോധനയും വിജയം കണ്ടു.

നേരത്തെ രോഗം കണ്ടെത്തുന്നത് എല്ലാ തലത്തിലും മാറ്റമുണ്ടാക്കുമെന്ന് ഗവേഷക ടീം ലീഡര്‍ ഡോ. ഒമര്‍ അല്‍ അഗ്‌നാഫ് പറഞ്ഞു. ഓട്ടിസം കണ്ടെത്തുന്ന പരിശോധനകള്‍ ഖത്തറില്‍ പലപ്പോഴും പൂര്‍ണമായി വിജയിക്കാറില്ല. നൂറില്‍ ഒരാള്‍ക്ക് ഖത്തറില്‍ ഓട്ടിസമുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. നേരത്തെ ഇത് ആയിരത്തില്‍ മൂന്നു പേര്‍ക്കായിരുന്നു. ഇതാണ് ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നത്.

 

 

Related Articles