Current Date

Search
Close this search box.
Search
Close this search box.

മിഡിലീസ്റ്റിലെ സുപ്രധാന വിഷയങ്ങളില്‍ സൗദിയും തുര്‍ക്കിയും ധാരണയായി

അങ്കാറ: സിറിയ, ഇറാഖ്, യമന്‍ പ്രതിസന്ധികളിലുള്ള കാഴ്ച്ചപാടില്‍ സൗദിയും തുര്‍ക്കിയും ധാരണയിലെത്തിയതായി ഇരു രാഷ്ട്രങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ വ്യക്തമാക്കി. വരും ഘട്ടത്തില്‍ എല്ലാ മേഖലകളിലും സഹകരണം ശക്തിപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. സിറിയ, ഇറാഖ്, യമന്‍ വിഷയങ്ങളില്‍ സൗദിയുമായി പൂര്‍ണ യോജിപ്പിലെത്തിയതായി തുര്‍ക്കി വിദേശകാര്യ മന്ത്രി മവ്‌ലൂദ് ജാവേശ് ഓഗ്‌ലു അങ്കാറയില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ പ്രദേശത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരമുണ്ടാക്കാനും സുസ്ഥിരയുണ്ടാക്കാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്തിന്റെ പ്രശ്‌നങ്ങളിലും ഭീകരതക്കെതിരായ പോരാട്ടത്തിലും യോജിപ്പിലെത്തിയതായി സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈറും പറഞ്ഞു. സിറിയയിലെ താല്‍ക്കാലിക ഘട്ടത്തില്‍ അസദിന് ഒരു സ്ഥാനവും ഉണ്ടായിരിക്കെല്ലെന്നും പ്രദേശത്തെ ഭീകരരില്‍ നിന്ന് മുക്തമാക്കുന്നത് വരെ സൈനിക നീക്കങ്ങള്‍ തുടരുമെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി സൂചിപ്പിച്ചു. അസദിനെ നിലനിര്‍ത്തി കൊണ്ട് സിറിയയില്‍ ഒരു താല്‍ക്കാലിക ഘട്ടമുണ്ടാവില്ലെന്നും ആറ് ലക്ഷം പേരുടെ കൊലക്ക് കാരണക്കാരനായ ഒരാളെ അധികാരത്തില്‍ നിലനിര്‍ത്തുന്നതിന്റെ അര്‍ഥം രാജ്യത്ത് അരാജകത്വം തുടരുക എന്നതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അനുരഞ്ജനത്തിനുള്ള അവസരം അസദ് നഷ്ടപ്പെടുത്തുകയായിരുന്നു എന്നും പരിഹാരമുണ്ടാക്കുന്നതിന് പകരം അക്രമത്തിന്റെയും ആയുധത്തിന്റെയും വഴിയാണ് സ്വീകരിച്ചതെന്നും അദ്ദേഹം വിശദമാക്കി.

Related Articles