Current Date

Search
Close this search box.
Search
Close this search box.

മികച്ച കുട്ടികളെ വളര്‍ത്തുന്നതില്‍ രക്ഷിതാക്കളുടെ പങ്ക് നിസ്തുലം: അബ്ബാസലി തങ്ങള്‍

ചേളാരി: മികച്ച കുട്ടികളെ വളര്‍ത്തിയെടുക്കുന്നതില്‍ രക്ഷിതാക്കളുടെ പങ്ക് നിസ്തുലമാണന്നും അതിന് ലക്ഷിതാക്കളെ പരിശീലിപ്പിക്കേണ്ടത് അനിവാര്യമാണന്നും അസ്മി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അസ്മി സ്‌കൂള്‍ ഓഫ് പാരന്റിംഗ് സംസ്ഥാന തല ഉദ്ഘാടനം കുണ്ടൂര്‍ മര്‍ക്കസുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യയില്‍   ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമസ്ത മാനേജര്‍ കെ.മോയിന്‍ കുട്ടി  മാസ്റ്റര്‍ അധ്യക്ഷനായി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ,മര്‍ക്കസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, കെ.കെ.എസ് തങ്ങള്‍, പി.വി  മുഹമ്മദ് മൗലവി, എന്‍.പി ആലി ഹാജി, നൂഹ് കരിങ്കപ്പാറ, അഡ്വ.ആരിഫ്, എ.മുഹമ്മദലി  സംസാരിച്ചു.റഷീദ് കമ്പളക്കാട്, റഹീം ചുഴലി എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി. നവാസ് ഓമശ്ശേരി സ്വാഗതവും ഷാഫി മാസ്റ്റര്‍ ആട്ടീരി നന്ദിയും പറഞ്ഞു.

Related Articles