Current Date

Search
Close this search box.
Search
Close this search box.

‘മാപ്പിള കലകള്‍’ ഫാഷിസ്റ്റ് കാലത്തെ സര്‍ഗാത്മക പ്രതിരോധമാണ് : ഗോപാല്‍ മേനോന്‍

ന്യൂഡല്‍ഹി: വൈദേശികാധിപത്യത്തെ ശക്തമായി പ്രതിരോധിച്ച മലബാറിലെ മാപ്പിളമാരുടെ  കലാ ആവിഷ്‌കാരങ്ങള്‍  ഫാഷിസ്റ്റ് കാലത്തെ ഏറ്റവും ശക്തമായ  സര്‍ഗാത്മക പ്രതിരോധമാണെന്ന്  പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്‍ അഭിപ്രായപ്പെട്ടു. ഞായറാഴ്ച്ച വൈകിട്ട് ഓഖ്‌ലയിലെ സ്‌കോളര്‍ സ്‌കൂളില്‍ ഡല്‍ഹി മലയാളി ഹല്‍ഖ സംഘടിപ്പിച്ച ഹല്‍ഖ ഫെസ്റ്റ് 2018 ല്‍ സമാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തി ജീവിതത്തിലും, അടുക്കളയിലും, കലാലയങ്ങളിലും ഫാഷിസം കടന്നുകയറുമ്പോള്‍  മര്‍ദിതര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും നീതിക്കായി പൊരുതുന്ന  ജനതക്കുമുള്ള ഐക്യദാര്‍ഢ്യ കലാ പ്രകടനങ്ങളും, രാഷ്ട്രീയ ഉള്ളടക്കമുള്ള  ഭക്ഷ്യമേളകളും വിദ്യാര്‍ത്ഥി ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിച്ച ഹല്‍ഖ ഫെസ്റ്റിന്റെ സംഘാടകരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി മലയാളി സമൂഹത്തിനു കലാസ്വാദനത്തിന്റെ പുതിയ മേഖലകള്‍ പരിചയപ്പെടുത്തികൊണ്ട് അരങ്ങേറിയ  ഹല്‍ഖ ഫെസ്റ്റ് ബഹുജന പങ്കാളിത്തം കൊണ്ടും, പരിപാടികളിലെ സാമൂഹിക ഉള്ളടക്കം കൊണ്ടും ശ്രദ്ധേയമായി.  ഡല്‍ഹി മലയാളി ഹല്‍ഖ പ്രസിഡണ്ട് ഡോ: ഷിറാസ് പൂവച്ചല്‍ അധ്യക്ഷത വഹിച്ച ഫെസ്റ്റ് പ്രമുഖ നാടക കലാകാരന്‍ അജിത്ത് ജി മണിയന്‍ ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വഹിച്ചു.  വിദ്യാഭ്യാസ കായിക സാമൂഹിക രംഗങ്ങളില്‍ മികവുറ്റ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുള്ള ഡല്‍ഹി മലയാളി ഹല്‍ഖയുടെ കലാരംഗത്തെ ഇടപെടലുകളെ സന്തോഷത്തോടെ ഡല്‍ഹിയിലെ മലയാളി സമൂഹം ഏറ്റെടുത്തിരിക്കുന്നുവെന്ന് അജിത്ത് അഭിപ്രായപ്പെട്ടു.    ജാതിയുടെയും മതത്തിനുമപ്പുറം മനുഷ്യനെ അഭിമുഖീകരിക്കുന്നവരാണ് കലാകാരന്മാരെന്നും സാമൂഹിക വികാസത്തില്‍ അവരുടെ പങ്ക് നിര്‍ണായകമെന്നെനും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു.

ഡി.ഡി.എ കമ്മീഷ്ണന്‍ സുബു റഹ്മാന്‍, സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍ സെക്രട്ടറി ബി എം ജമാല്‍ , കെ.എം.സി.സി ഡല്‍ഹി സെക്രട്ടറി ഹലീം, ഹ്യുമണ്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ സി ഇ ഒ നൗഫല്‍ പി.കെ, അല്‍ഷിഫ ഹോസ്പിറ്റല്‍ ഡയരക്ടര്‍ അബ്ദുല്‍ നാസര്‍, ഡല്‍ഹി മലയാളി അസോസിയേഷന്‍ അഡീഷണല്‍ സെക്രട്ടറി ഹരീന്ദ്രന്‍ ആചാരി, കേരള മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി മന്‍സൂര്‍, വുമന്‍സ് മാനിഫെസ്‌റ്റോ ചെയര്‍പേഴ്‌സര്‍  ശര്‍നാസ് മുത്തു, ഹെല്‍ത്ത് ചാരിറ്റി വിങ്  കോഡിനേറ്റര്‍ ഫമീര്‍ എയിംസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഡല്‍ഹിയിലെ വിവിധ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും, ഹിറാ മോറല്‍ സ്‌കൂളിലെ കുട്ടികളും, ഡല്‍ഹിയിലെ വിവിധ സ്‌കൂളിലെ  വിദ്യാര്‍ത്ഥികളും കലാപരിപാടികള്‍ അവതരിപ്പിച്ചു. ഹല്‍ഖ ഫെസ്റ്റിന്റെ ഭാഗമായി  നടത്തിയ  ഓണ്‍ലൈന്‍ മാപ്പിളപ്പാട്ട് മത്സത്തില്‍ ഒന്നാം സ്ഥാനത്തിനര്‍ഹരായ  ജാമിയ മില്ലിയ സര്‍വ്വകാലാശാലയിലെ ഗഫാര്‍ഖാനും, ദല്‍ഹി സര്‍വ്വകലാശാലയിലെ ഹിബക്കും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.  കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിലെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകളെ  ആദ്യാവസാനം വിമര്‍ശിക്കുന്ന സ്വന്തമായി എഴുതിതയ്യാറാക്കിയ  ഗാനമാലപിച്ച സുബൈര്‍ ഓമശ്ശേരി മികച്ച പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചു.  

നിരവധി മലബാര്‍ വിഭങ്ങള്‍ ഒരുക്കിയ രുചിയേറിയ ഫുഡ് ഫെസ്റ്റിവല്‍ ഡിനിപ് കേര്‍ ജനറല്‍ സെക്രട്ടറി കെ വി ഹംസ, കെ എം ഡബ്ല്യൂ എ എക്‌സിക്യൂട്ടീവ് അംഗം ഖാലിഖ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.
     
യുവ കലാകാരന്മാരായ ഇര്‍ഫാന്‍ എറോത്ത്, ജാവേദ് അസ്‌ലം, നൗഷാദ് കാളികാവ് എന്നിവരുടെ നേതൃത്വത്തില്‍ ഹിന്ദുസ്ഥാനി സംഗീത വിരുന്ന്  ‘മെഹ്ഫിലെ സാമ’  ഫെസ്റ്റിനെ പ്രൗഢമാക്കി.       

ക്വീല്‍ ഫൗണ്ടേഷന്‍ ഡയറക്റ്റര്‍ കെ കെ സുഹൈല്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി സി പി ഹബീബ് റഹ്മാന്‍, മാധ്യമ പ്രവര്‍ത്തകരായ ഹസനുല്‍ ബന്ന, ശിഹാബുദ്ധീന്‍ കുഞ്ഞു,   ജാമിയ മില്ലിയ ഇസ്‌ലാമിയ അസി : പ്രഫസര്‍ ഡോ : ഹബീബുറഹ്മാന്‍, ദല്‍ഹി സര്‍വ്വകലാശാല അസി. പ്രൊഫസര്‍ റീം ശംസുദ്ധീന്‍, ഫ്രട്ടേണിറ്റി ദേശീയ വൈസ് പ്രസിഡണ്ട് ജനമിത്ര, എസ് ഐ ഒ ദേശീയ സെക്രട്ടറി ജസീം പി പി,  ദി കംപാനിയന്‍ എഡിറ്റര്‍ അഫ്‌സല്‍ റഹ്മാന്‍, വിദ്യാര്‍ത്ഥി നേതാക്കളായ   വസീം ആര്‍. എസ്, സലീം സുള്‍ഫിക്കര്‍, ഡല്‍ഹി വനിതാ ഹല്‍ഖാ പ്രസിഡണ്ട് ഹുസ്‌നാ മഹബൂബ്  തുടങ്ങി ഡല്‍ഹി മലയാളി സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നും  വിദ്യാര്‍ഥികളും ഉദ്ദ്യോഗാര്‍ഥികളും കുടുംബങ്ങളുമടക്കം നിരവധിയാളുകള്‍ ഒത്തുചേര്‍ന്നു.  സബാഹ് ആലുവ ഖിറാഅത്ത് നടത്തി, ഡല്‍ഹി മലയാളി ഹല്‍ഖ സെക്രട്ടറി ശിഹാദ് സ്വാഗതവും, ഹല്‍ഖ ഫെസ്റ്റ്  കണ്‍വീനര്‍ ജസീല്‍ നന്ദിയും പറഞ്ഞു.

 

Related Articles