Current Date

Search
Close this search box.
Search
Close this search box.

മാനസിക സംസ്‌കരണമാവണം വിദ്യഭ്യാസ ലക്ഷ്യം: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

പെരിന്തല്‍മണ്ണ: മനസംസ്‌കരണമാവണം വിദ്യഭ്യാസത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്നും യുവതലമുറയില്‍ സാംസ്‌കാരിക അപചയത്തിന്റെ സാഹചര്യങ്ങള്‍ വര്‍ദ്ദിച്ച് കൊണ്ടിരിക്കുമ്പോള്‍ പ്രയോഗ വല്‍കരണ പരിശീലനത്തിലൂടെയുള്ള പഠന പ്രക്രിയകള്‍ക്ക് പ്രസക്തി വര്‍ദ്ദിച്ച് വരികയാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ സെനറ്റ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജാമിഅഃ ചാന്‍സലര്‍ കൂടിയായ അദ്ദേഹം. നേടിയെടുക്കുന്ന ബിരുദങ്ങളുടേയും, സര്‍ട്ടിഫിക്കറ്റുകളുടേയും കൂമ്പാരങ്ങള്‍ക്കപ്പുറം നന്മ നിറഞ്ഞ മനസ്സും, നിസ്വാര്‍ത്ഥമായ സമര്‍പ്പണ മനോഭാവവും, സാമൂഹിക പ്രതിബദ്ധതയുമുള്ള തലമുറകളെ വാര്‍ത്തെടുക്കുന്നതിനാണ് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈസ് ചാന്‍സലര്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ പി. കുഞ്ഞാണി മുസ്ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ മാരായമംഗലം, എം.എം മുഹ്യിദ്ധീന്‍ മുസ്ലിയാര്‍, ടി.പി ഇപ്പ മുസ്ലിയാര്‍, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, പരീക്ഷാ ബോര്‍ഡ് കണ്‍ട്രോളര്‍ വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, റജിസ്ട്രാര്‍ പുത്തനഴി മൊയ്തീന്‍ ഫൈസി, അക്കാഡമിക് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂര്‍ ഖാസിമി, അസി. റജിസ്ട്രാര്‍ ഹംസ റഹ്മാനി കൊണ്ടിപറമ്പ്, വിവിധ ഫാക്കല്‍റ്റി ഡീന്‍മാരായ ഹംസ ഫൈസി ഹൈതമി, ളിയാഉദ്ധീന്‍ ഫൈസി മേല്‍മുറി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ശിഹാബ് ഫൈസി കൂമണ്ണ, ഉസ്മാന്‍ ഫൈസി ഏറിയാട്, ടി.എച്ച് ദാരിമി, മെട്രൊ മുഹമ്മദ് ഹാജി പ്രസംഗിച്ചു.

Related Articles