Current Date

Search
Close this search box.
Search
Close this search box.

മാനവ സേവനം മതത്തിന്റെ ആത്മസത്ത: ഓണമ്പിള്ളി മുഹമ്മദ് ഫൈസി

തൃശൂര്‍: മതത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം മാനവ സമൂഹത്തിന് സേവനം ചെയ്യലാണ് മതത്തിന്റെ ആത്മസത്തയെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ല കമ്മിറ്റി തൃശൂര്‍ എം.ഐ.സിയില്‍ സംഘടിപ്പിച്ച ഇന്റര്‍കോണ്‍ ഡെലിഗേറ്റ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡൈനാമിക്ക് ലീഡര്‍ഷിപ്പെന്ന വിഷയത്തില്‍ മാസ്റ്റര്‍ ട്രൈനര്‍ റഹീം ചുഴലി ക്ലാസെടുത്തു. ഡെലിഗേറ്റ് പാര്‍ലമെന്റ് ജില്ല പ്രസിഡന്റ് സിദ്ദീഖ് ബദരി നിയന്ത്രിച്ചു. ജില്ല ജനറല്‍ സെക്രട്ടറി ശഹീര്‍ ദേശമംഗലം നയ പ്രഖ്യാപനം നടത്തി. എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹുസൈന്‍ ദാരിമി അഭിസബോധന ചെയ്തു. ജില്ല വര്‍ക്കിംഗ് സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കര്‍ പദ്ധതി രേഖ സമര്‍പ്പിച്ചു. ജില്ല ട്രഷറര്‍ മഹ്‌റൂഫ് വാഫി, വൈസ് പ്രസിഡന്റ് ശഫീഖ് ഫൈസി, ഷാഹിദ് കോയ തങ്ങള്‍, സത്താര്‍ ദാരിമി, നജീബ് അസ്ഹരി, സിദ്ദീഖ് ഫൈസി മങ്കര, സെക്രട്ടറിമാരായ ജാബിര്‍ യമാനി, സൈഫുദ്ദീന്‍ പാലപ്പിള്ളി, ഹാരിസ് തൈക്കാട്, ഇസ്മാഈല്‍ കെ.ഇ, ഷിയാസലി വാഫി, അമീന്‍ കൊരട്ടിക്കര, അലി റഹ്മാനി, നൗഫല്‍ ചേലക്കര, ഹബീബ് വരവൂര്‍, ഹമീദ് കൊടുങ്ങല്ലൂര്‍, തൗഫീഖ് വാഫി, റഫീഖ് പാലപ്പിള്ളി, ശാഹുല്‍ ഹമീദ് റഹ്മാനി, റഫീഖ് മങ്കര തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles