Current Date

Search
Close this search box.
Search
Close this search box.

മാനവികതയുടെ രാഷ്ട്രീയമാണ് രാജ്യം തേടുന്നത്: ഒ അബ്ദുറഹ്മാന്‍

വള്ളുവമ്പ്രം: സമാധാനത്തിനും ത്യാഗത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാനായ പ്രവാചകന്‍ ഇബ്‌റാഹീമിനെ അനുസ്മരിക്കുന്ന ബലിയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ മഹാബലിയും സമ്മേളിക്കുന്ന മനോഹരമായ ആഘോഷ സമന്വയമാണ് ഓണപ്പെരുന്നാള്‍ എന്നും ഈ അവസരത്തില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ് ഫാഷിസ്റ്റുകള്‍ ഉയര്‍ത്തുന്നതെന്നും മാധ്യമം-മീഡിയാവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു.  
അഖിലേന്ത്യാതലത്തില്‍ സംഘടിപ്പിക്കുന്ന ‘സമാധാനം, മാനവികത’ ദേശീയ കാമ്പയിന്റെ ഭാഗമായി ജമാഅത്തെ ഇസ്‌ലാമി വള്ളുവമ്പ്രം ഏരിയ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌നേഹത്തിന്റെയും മാനവികതയുടെയും ശബ്ദം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി ദേശീയ തലത്തില്‍ കാമ്പയിന് നേതൃത്വം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സെമിനാറില്‍ സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍, ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, ജില്ലാ പ്രസിഡണ്ട് എം.സി. നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി സി. അബ്ദുന്നാസര്‍ സ്വാഗതവും ഏരിയാ പ്രസിഡണ്ട് എന്‍. ഇബ്‌റാഹീം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Related Articles