Current Date

Search
Close this search box.
Search
Close this search box.

മാധ്യമ രംഗത്തെ തൊട്ടറിഞ്ഞ് ജമാഅത്തെ ഇസ്‌ലാമി ശില്‍പശാല സമാപിച്ചു

പാലക്കാട്: തെരഞ്ഞെടുത്ത  പ്രവര്‍ത്തകര്‍ക്കായി ജമാഅത്തെ  ഇസ്‌ലാമി ജില്ല കമ്മിറ്റി മോഡല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ദ്വിദിന ശില്‍പശാല ”ഓണ്‍ എയര്‍’ മാധ്യമ  രംഗത്തെ മുഴുമേഖലകളെയും തൊട്ടറിയുന്നതായി. മാധ്യമം ജനറല്‍ മാനേജര്‍ കളത്തില്‍ ഫാറൂഖ് സമാപന സെഷന്‍ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധി ഘട്ടത്തില്‍ സമൂഹത്തെ കൈപ്പിടിച്ചുയര്‍ത്തി ഉന്നമനത്തിനത്തിലേക്ക് നയിക്കാനുതകുന്ന മാധ്യമപ്രവര്‍ത്തന രീതി ഉയര്‍ന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ജില്ല കമ്മിറ്റിയംഗം കെ.എം ഇബ്രാഹീം മാസ്റ്റര്‍, ജമാഅത്തെ ഇസ്‌ലാമി ജില്ല വൈസ് പ്രസിഡന്റ് ഹബീബ മൂസ, സോളിഡാരിറ്റി  ജില്ല പ്രസിഡന്റ് എ.കെ നൗഫല്‍, എസ്.ഐ.ഒ  ആക്ടിങ് പ്രസിഡന്റ് എ.കെ സഫീര്‍, ജി.ഐ.ഒ പ്രസിഡന്റ് മുഫീദ എന്നിവര്‍ സംസാരിച്ചു. ശനിയാഴ്ച ആരംഭിച്ച കാമ്പ് മാധ്യമം അസോസിയേറ്റ് എഡിറ്റര്‍ ഡോ. യാസീന്‍ അഷ്‌റഫ് ആണ് ഉദ്ഘാടനം ചെയ്തത്. ജമാഅത്ത് ജില്ല പ്രസിഡന്റ് അബ്ദുല്‍ ഹകീം നദ്വി സംസാരിച്ചു. അച്ചടി മാധ്യമം, ദൃശ്യ-ശ്രാവ്യ മാധ്യമം, നവമാധ്യമങ്ങള്‍, ഹൃസ്വ ചിത്രം, കാമറ ഉപയോഗം തുടങ്ങി മാധ്യമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മുഴുമേഖലകളും വിശദീകരിച്ചതിനൊപ്പം ഇവ ഉപയോഗിക്കുന്നതിന്റെ പ്രായോഗിക പരിശീലനവും കാമ്പില്‍ നല്‍കി. റിപ്പോര്‍ട്ടിങ്, ഫോട്ടോഗ്രഫി, ആന്‍കറിങ് തുടങ്ങിയവയില്‍ മത്സരവും നടന്നു. മാധ്യമ രംഗത്തെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി.പി ഇര്‍ഷാദ്, ഇനാമുറഹ്മാന്‍, സാജിദ് അജ്മല്‍, സുഹൈറലി തിരുവിഴാംകുന്ന്, യാസിര്‍ അറഫാത്ത്, അഹമ്മദ് ഫായിസ്, ഷമീര്‍ വല്ലപ്പുഴ, നൗഷാദ് ആലവി, സലമാന്‍ മേപ്പറമ്പ്, എന്നിവര്‍ വിവിധ സെഷനുകളിലായി സംവദിച്ചു. സഹല ചെര്‍പ്പുളശ്ശേരി, ഷഫീഖ് അജ്മല്‍, സാബിര്‍ പുലപ്പോറ്റ, റാഷിക് അസ്ലം, മുനീബ്, റസീം, അമീന്‍ അഹ്‌സന്‍, സാബിത്, ഷഹസാദ്, റാഷിഫ്, സുബൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles