Current Date

Search
Close this search box.
Search
Close this search box.

മാധ്യമപ്രവര്‍ത്തനം ഏറ്റവും അപകടം പശ്ചിമേഷ്യയില്‍

ദമസ്‌കസ്: മാധ്യമപ്രവര്‍ത്തനം നടത്തുന്നതിന് ഏറ്റവും പ്രയാസവും അപകടവും നിറഞ്ഞ മേഖല പശ്ചിമേഷ്യയെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേര്‍സ് എന്ന സംഘടനയാണ് ബുധനാഴ്ച വാര്‍ത്ത പുറത്തുവിട്ടത്.

മാധ്യമപ്രവര്‍ത്തകരെ ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ട രാജ്യം ഉത്തരകൊറിയയാണ്. എറിത്രിയ,തുര്‍ക്‌മെനിസ്താന്‍,സിറിയ,ചൈന എന്നീ രാജ്യങ്ങളാണ് ഇതിനു പിന്നാലെയുള്ള രാജ്യങ്ങള്‍. സൗദി അറേബ്യ,ബഹ്‌റൈന്‍,വിയറ്റ്‌നാം,സുഡാന്‍,ക്യൂബ എന്നീ രാജ്യങ്ങളാണ് മാധ്യമ സ്വാതന്ത്ര്യം ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ട രാജ്യങ്ങള്‍.

2017ല്‍ മെക്‌സികോയില്‍ 11 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട രണ്ടാമത്തെ രാജ്യമാണ് മെക്‌സികോ. സൈന്യത്തിന്റെ സംഘര്‍ഷം നിലനില്‍ക്കുന്ന സിറിയയും യെമനും നിരന്തരം ഭീകരവാദ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന ഈജിപ്തിലും സൗദിയിലുമടക്കം പശ്ചിമേഷ്യയില്‍ മാധ്യമപ്രവര്‍ത്തനമെന്ന ജോലി വളരെ പ്രയാസം നിറഞ്ഞതും അപകടം നിറഞ്ഞതുമാണെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിരുന്നാലും ചില രാജ്യങ്ങളില്‍ മാധ്യമ സ്വാതന്ത്ര്യത്തിന് പ്രതീക്ഷ നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Related Articles