Current Date

Search
Close this search box.
Search
Close this search box.

മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്നത് സ്വേച്ഛാധിപത്യത്തിന്റെ തുടക്കം: ജോണ്‍ മക്കൈന്‍

വാഷിംഗ്ടണ്‍: ഏതൊരു സ്വേച്ഛാധിപത്യത്തിന്റെയും ആരംഭം മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കലാണെന്ന് അമേരിക്കന്‍ സെനറ്റ് അംഗം ജോണ്‍ മക്കൈന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മാധ്യമങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മാധ്യമങ്ങള്‍ക്ക് വേണ്ടി മക്കൈന്‍ രംഗത്ത് വന്നിരിക്കുന്നത്. വാര്‍ത്താമാധ്യമങ്ങളെ അമേരിക്കന്‍ ജനതയുടെ ശത്രുക്കളായി അവതരിപ്പിച്ചു കൊണ്ട് ട്രംപ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. തന്റെ ഒരുമാസത്തെ ഭരണത്തിലെ വീഴ്ച്ചകള്‍ക്ക് കാരണം മാധ്യമങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.
രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള ലോകക്രമം ഒരുകൂട്ടം അടിസ്ഥാനങ്ങള്‍ക്ക് മേലാണുള്ളത്. അതില്‍ ഒന്നാണ് മാധ്യമ സ്വാതന്ത്ര്യമെന്ന് മക്കൈന്‍ എന്‍.ബി.സി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘മാധ്യമ പ്രവര്‍ത്തനത്തോട് എനിക്ക് വെറുപ്പാണ്. താങ്കളെയും ഞാന്‍ വെറുക്കുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ നിങ്ങളെ ഞങ്ങള്‍ക്കാവശ്യമുണ്ട്. സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം ഞങ്ങള്‍ക്കാവശ്യമാണ്.” എന്ന് അദ്ദേഹത്തെ അഭിമുഖം നടത്തിയ ചക് ടോഡിനോട് മക്കൈന്‍ പറഞ്ഞു.
വളരെ ഗൗരവത്തോടെയാണ് ഞാന്‍ സംസാരിക്കുന്നത്. താങ്കളുമായി ഒട്ടേറെ അഭിപ്രായ വ്യത്യാസങ്ങളുള്ളതോടൊപ്പം തന്നെ ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് മാധ്യമ സ്വാതന്ത്ര്യം ആവശ്യമാണെന്ന് നമുക്കറിയാം. അല്ലാത്തപക്ഷം വ്യക്തിപരമായ നമ്മുടെ പല അവകാശങ്ങളും ഹനിക്കപ്പെടും. ഏതൊരു സ്വേച്ഛാധിപത്യവും അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത് ഇങ്ങനെയാണ്.

Related Articles