Current Date

Search
Close this search box.
Search
Close this search box.

മഹാരാഷ്ട്ര എ.ടി.എസ് മുസ്‌ലിംകളെ ഭീകരരാക്കുന്നു: ശരത് പവാര്‍

മുംബൈ: മഹാരാഷ്ട്ര എ.ടി.എസ് മുസ്‌ലിം യുവാക്കളെ നേരിയ സംശയത്തിന്റെ പേരില്‍ ഭീകരരാക്കുകയും അന്യായമായി തടവിലിടുകയും ചെയ്യുകയാണെന്ന് മുതിര്‍ന്ന എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ ആരോപിച്ചു. ഈയടുത്ത കാലത്തായി നിരവധി മുസ്‌ലിം കൂട്ടായ്മകള്‍ താനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്നും ഐഎസ് അടക്കമുള്ള ഭീകരസംഘടനകളുമായുള്ള ബന്ധം സംശയിച്ച് സമുദായത്തിലെ യുവാക്കളെ ഭീകരരായി മുദ്രകുത്തുവെന്ന അവരുടെ പ്രശ്‌നമാണ് അവര്‍ പങ്കുവെച്ചതെന്നും മുംബൈയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പവാര്‍ പറഞ്ഞു.
ഈയടുത്ത് വിവിധ മുസ്‌ലിം സംഘടനകളെ പ്രതിനിധീകരിച്ച് 28 അംഗ പ്രതിനിധി സംഘം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഐഎസിന്റെയും മറ്റ് നിരോധിത സംഘടനകളുടെയും പേരില്‍ എ.ടി.എസ് മുസ്‌ലിം യുവാക്കളെ ഭീകരരാക്കുകയാണെന്ന് പരാതിയാണ് അവര്‍ പങ്കുവെച്ചത്. ഐഎസിനെ ശക്തമായി അപലപിച്ച പ്രതിനിധി സംഘം തങ്ങളുടെ സമുദായത്തിലെ യുവാക്കള്‍ അതിന്റെ പ്രവര്‍ത്തനങ്ങളെ ഒരിക്കലും പിന്തുണക്കില്ലെന്നും അവര്‍ പറഞ്ഞു. എന്ന് പവാര്‍ വിശദീകരിച്ചു. സംശയത്തിന്റെ പേരില്‍ എ.ടി.എസ് പിടികൂടുകയും അന്യായമായി തടവിലിടുകയും ചെയ്ത എത്രയോ സംഭവങ്ങളുണ്ടെന്നും അദ്ദേഹം വാദിച്ചു.
അറസ്റ്റ് ചെയ്യപ്പെട്ട ഒരാളെ 24 മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്നാണ് നിയമം. പിടികൂടപ്പെട്ട് 120 മണിക്കൂറിന് ശേഷവും വിട്ടയക്കാതെ ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ തടഞ്ഞുവെക്കുന്ന കേസുകളുണ്ട്. സര്‍ക്കാര്‍ ഈ വിഷയം ഗൗരവത്തിലെടുക്കണമെന്നും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു.  കുറ്റവാളിക്ക് മതമോ ജാതിയോ ഇല്ല, ഒരു പ്രത്യേക സമുദായം കുറ്റവാളികളായി മുദ്ര കുത്തപ്പെടരുതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതേസമയം എ.ടി.എസിനെ സംബന്ധിച്ച ശരത് പവാറിന്റെ പ്രസ്താവന തെറ്റിധരിപ്പിക്കുന്നതാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. പവാറിനെ ‘സെലക്ടീവ് അംനേഷ്യ’ ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം സംസ്ഥാനത്ത് അധികാരത്തിലിരുന്നപ്പോള്‍ നിരപരാധികളായ മുസ്‌ലിംകളുടെ സംരക്ഷണത്തിന് എന്താണ് ചെയ്തതെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എം.എല്‍.എ വാരിസ് പത്താന്‍ പറഞ്ഞു.

Related Articles