Current Date

Search
Close this search box.
Search
Close this search box.

മഹാരാഷ്ട്രയില്‍ വഖഫുകളുടെ സംരക്ഷണത്തിന് കൂട്ടായ്മ രൂപീകരിച്ചു

മുംബൈ: വഖഫ് സ്വത്തുക്കള്‍ക്ക് മേലുള്ള കയ്യേറ്റം അവസാനിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തില്‍ നിരാശരായ ഒരുപറ്റം മുസ്‌ലിം ആക്ടിവിസ്റ്റുകള്‍ മഹാരാഷ്ട്രയില്‍ അവയുടെ സംരക്ഷണം ലക്ഷ്യമാക്കി കൂട്ടായ്മക്ക് രൂപം നല്‍കി. ‘തഹ്‌രീകെ ഔഖാഫ്’ (വഖഫ് സ്വത്തുക്കള്‍ക്ക് വേണ്ടിയുള്ള പ്രസ്ഥാനം) എന്നാണ് കൂട്ടായ്മക്ക് പേര് നല്‍കിയിരിക്കുന്നത്. മസ്ജിദുകള്‍, ദര്‍ഗകള്‍, ഖബര്‍സ്ഥാനുകള്‍ തുടങ്ങിയ സംസ്ഥാനത്തെ വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനും രെജിസ്‌ട്രേഷനുമാണ് ഇതിന്റെ പ്രവര്‍ത്തകര്‍ ഊന്നല്‍ നല്‍കുക. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വഖഫ് സ്വത്തുക്കള്‍ക്ക് വിപണി മൂല്യം നല്‍കാനും ഈ കൂട്ടായ്മ സര്‍ക്കാറിന് മേല്‍ സമ്മര്‍ദം ചെലുത്തുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. നാലര കോടിയോളം വില വരുന്ന 92,000 എക്കര്‍ വഖഫ് സ്വത്താണ് മഹാരാഷ്ട്രയിലുള്ളത്.

കോടിക്കണക്കിന് രൂപയുടെ ഭൂമിയുണ്ടായിട്ടും വഖഫ് ബോര്‍ഡിന് മുംബൈയില്‍ നല്ല ഒരു ഓഫീസില്ലെന്ന് ആള്‍ ഇന്ത്യ മുസ്‌ലിം ഒ.ബി.സി ഓര്‍ഗനൈസേഷന്‍ ലീഡര്‍ ഷബീര്‍ അന്‍സാരി പറഞ്ഞു. മുസ്‌ലിം സമുദായത്തിന്റെ ക്ഷേമത്തിനായി ഉദാരമതികള്‍ സംഭാവന നല്‍കിയ വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തില്‍ സ്വാതന്ത്ര്യാനന്തരമുള്ള സര്‍ക്കാറുകള്‍ പരാജയപ്പെട്ടിട്ടുണ്ടെന്ന കാര്യം വ്യക്തമാക്കി കൊണ്ട് കാമ്പയിന്‍ നടത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ഞങ്ങള്‍. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles