Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുല്‍ അഖ്‌സ ഇമാമിന് വെസ്റ്റ് ബാങ്കിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക്

ജറൂസലേം: മസ്ജിദുല്‍ അഖ്‌സയിലെ ഇമാമായ ശൈഖ് ഇക്‌രിമ സബ്‌രിക്ക് വെസ്റ്റ് ബാങ്കിലേക്ക് പ്രവേശിക്കുന്നതിന് ഇസ്രായേല്‍ വിലക്കേര്‍പ്പെടുത്തി. നാലു മാസത്തേക്കാണ് ഇസ്രായേല്‍ ഇന്റലിജന്‍സ്-കുടിയേറ്റ വിഭാഗം നിരോധനമേര്‍പ്പെടുത്തിയത്. ഇക്‌രിമയുടെ മകന്‍ അമ്മാര്‍ സബ്‌രിക്ക് ഇതു സംബന്ധിച്ച് ജറൂസലേം പൊലിസ് സമന്‍സ് അയച്ചിട്ടുണ്ട്.

ഇസ്രായേലിന്റെ സുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്ന ചില തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇസ്രായേല്‍ പൊലിസിന്റെ മനുഷ്യത്വരഹിതമായ നടപടിയെന്ന് അമ്മാര്‍ പറഞ്ഞു. നേരത്തെ ഇസ്രായേല്‍ അധിനിവേശ അതോറിറ്റി ഇക്‌രിമക്ക് ഒരു മാസത്തെ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നിയമവിരുദ്ധമായും ഏകപക്ഷീയമായതുമായ അടിച്ചമര്‍ത്തല്‍ നയമാണ് ഇസ്രായേലിന്റെ ഭാഗത്തു നിന്നും വീണ്ടും ആവര്‍ത്തിച്ചതെന്ന് അഖ്‌സ ഇമാം ഇക്‌രിമ സബ്‌രി പറഞ്ഞു. ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ അഖ്‌സയെ സംരക്ഷിക്കാന്‍ വേണ്ടി നിലപാടു കൈകൊണ്ടയാളാണ് ഇക്‌രിമ.

 

Related Articles