Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുകള്‍ അടച്ചുപൂട്ടുമെന്ന് ഡച്ച് പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പ് വാഗ്ദാനം

ഹേഗ്: നെതര്‍ലാന്‍ഡിലെ തീവ്രവലതുപക്ഷ പാര്‍ട്ടി തങ്ങളുടെ തെരെഞ്ഞെടുപ്പ് വാഗ്ദാനമായി പറയഞ്ഞിരിക്കുന്നത് രാജ്യത്തെ മുഴുവന്‍ മസ്ജിദുകളും അടച്ചു പൂട്ടുകയും ഖുര്‍ആന്‍ നിരോധിക്കുകയും ചെയ്യുമെന്നാണ്. യൂറോപില്‍ വലതുപക്ഷ തീവ്രവാദം ശക്തിപ്പെടുകയും ചില രാഷ്ട്രങ്ങളിലെല്ലാം മുസ്‌ലിം പൗരന്‍മാരെ ഉന്നം വെച്ചുള്ള നടപടികള്‍ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. ‘നെതര്‍ലാന്‍ഡ് ഒരിക്കല്‍ കൂടി ഞങ്ങള്‍ക്ക്’ എന്ന തലക്കെട്ടോട് കൂടി പാര്‍ട്ടി ഫോര്‍ ഫ്രീഡം (PVV) നേതാവ് ഗീര്‍റ്റ് വില്‍ഡേഴ്‌സ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശമാണിത് വ്യക്തമാക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമെന്ന നിലയിലാണ് പോസ്റ്റ്.
മസ്ജിദുകള്‍ക്കും ഖുര്‍ആനും വിലക്കേര്‍പ്പെടുത്തുന്നതിന് പുറമെ 2017-നും 2021നും ഇടക്ക് മുസ്‌ലിം സ്‌കൂളുകള്‍ അടച്ചു പൂട്ടുക പോലുള്ള പദ്ധതികളുമുണ്ട്. മുസ്‌ലിം വിരുദ്ധ സമീപനങ്ങളുടെ പേരില്‍ അറിയപ്പെട്ട ആളാണ് വില്‍ഡേഴ്‌സ്. നെതര്‍ലാന്‍ഡിന്റെ ‘ഇസ്‌ലാമീകരണത്തിന്റെ’ കഥകഴിക്കാനാണ് നെതര്‍ലാന്‍ഡ് ശ്രമിക്കുന്നതെന്ന് പാര്‍ട്ടി ഫോര്‍ ഫ്രീഡം പറയുന്നു. അതുകൊണ്ട് അതിര്‍ത്തികളും അഭയാര്‍ഥി അപേക്ഷാ കേന്ദ്രങ്ങളും അടക്കുക, മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ തടയുക, സര്‍ക്കാര്‍ ജോലികളില്‍ ഹിജാബ് നിരോധിക്കുക, സിറിയക്ക് യുദ്ധത്തിന് പോയ വ്യക്തികള്‍ മടങ്ങി വരുന്നത് തടയുക തുടങ്ങിയ കാര്യങ്ങള്‍ നടപ്പാക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.
പാര്‍ട്ടിക്ക് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്നാണ് അഭിപ്രായ സര്‍വേകള്‍ പറയുന്നത്. 150 സീറ്റുകളുള്ള പാര്‍ലമെന്റില്‍ ഏകദേശം അഞ്ചിലൊന്ന് സീറ്റുകള്‍ പാര്‍ട്ടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ പാര്‍ട്ടിക്ക് 38 സീറ്റുകള്‍ വരെ കിട്ടുമെന്ന് ചില സര്‍വേകള്‍ പറയുന്നു.

Related Articles