Current Date

Search
Close this search box.
Search
Close this search box.

മഴവില്ല് 2017; ചിത്രരചനാമത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

കിണാശ്ശേരി: മലര്‍വാടി ബാലസംഘം സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനതലത്തില്‍ നടന്ന ചിത്രരചനാമത്സരത്തിലെ വിജയികള്‍ക്ക്  ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡര്‍ കാര്‍ട്ടൂണിസ്റ്റ് ദിലീഫ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മൊമെന്റോ, സര്‍ട്ടിഫിക്കറ്റ്, ക്യാഷ് അവാര്‍ഡും നല്‍കിയതിനോടൊപ്പം സമ്മാനാര്‍ഹരായ പ്രതിഭകളുടെ കാരിക്കേച്ചര്‍ വരച്ചുകൊണ്ടാണ് ദിലീഫ് സമ്മാനവിതരണത്തിന് തുടക്കം കുറിച്ചത്. നഴ്‌സറി തലം മുതല്‍ ഹൈസ്‌കൂള്‍ തലം വരെ അഞ്ചു കാറ്റഗറിയിലായി നടന്ന മത്സരങ്ങളുടെ ഫലം ഇപ്രകാരമായിരുന്നു. പ്രീ-പ്രൈമറി ഹൈസ്‌ക്കൂള്‍ കലാകാരന്‍മാര്‍ക്കായി അഞ്ചു കാറ്റഗറിയായി നടന്ന മത്സരം കേരളത്തിലെ 128 കേന്ദ്രങ്ങളിലായി നടന്നു. 29554 പ്രതിഭകള്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരത്തോടനുബന്ധിച്ച് 117 കേന്ദ്രങ്ങളില്‍ നന്മയിലേക്ക് വളരാം എന്ന ശീര്‍ഷകത്തില്‍ പാരന്റിംഗ് ക്ലാസ്സ് നടന്നു. 22000ത്തിലധികം രക്ഷിതാക്കള്‍ ഈ ക്ലാസ്സുകളില്‍ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന മത്സരങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത എന്‍ട്രികളില്‍ നിന്നാണ് ജൂറി വിജയികളെ കണ്ടെത്തിയത്. കലാകാരന്‍മാരായ സലാം വല്ലപ്പുഴ, എം.കുഞ്ഞാപ്പ, കുട്ടികൃഷ്ണന്‍നായര്‍, എന്നിവരടങ്ങിയതായിരുന്നു ജൂറി പാനല്‍. വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ക്യാഷ് അവാര്‍ഡും മെയ്മാസത്തില്‍ നല്‍കും.
സമ്മാനദാനചടങ്ങില്‍ ടീന്‍ ഇന്ത്യ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ജലീല്‍ മോങ്ങം അധ്യക്ഷനായിരുന്നു. മലര്‍വാടി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ മുസ്തഫ മങ്കട കുട്ടികളോട് സംവദിച്ചു. മലര്‍വാടി കോഴിക്കോട് സിറ്റി ഏരിയ രക്ഷാധികാരി റസാഖ് മാത്തോട്ടം ആശംസകള്‍ അര്‍പ്പിച്ചു. മുജീബ് കക്കോടി സ്വാഗതവും  അമീറലി നന്ദിയും പറഞ്ഞു.

 

Related Articles