Current Date

Search
Close this search box.
Search
Close this search box.

മലേഷ്യന്‍ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹീം ജയില്‍ മോചിതനായി

ക്വാലാലംപൂര്‍: മലേഷ്യയിലെ പ്രതിപക്ഷ നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ അന്‍വര്‍ ഇബ്രാഹിം ജയില്‍മോചിതനായി. മലേഷ്യന്‍ രാജാവ് മാപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. രാജ്യത്ത് പുതുതായി തെരഞ്ഞെടുത്ത മഹാതിര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് മികച്ച വിജയമാണ് അന്‍വറിന്റെ ജയില്‍മോചനത്തിലൂടെ സാധ്യമാകുന്നത്. 92ഉകാരനായ മഹാതിര്‍ അന്‍വര്‍ ജയില്‍ മോചിതനായാല്‍ പ്രധാനമന്ത്രി പദം അദ്ദേഹത്തിന് കൈമാറുമെന്ന് അറിയിച്ചിരുന്നു. അതിനാല്‍ തന്നെ പ്രധാനമന്ത്രി പദവി ഉടന്‍ അദ്ദേഹത്തിന് കൈമാറുമെന്നാണ് സൂചന. ബുധനാഴ്ചയാണ് അദ്ദേഹം ജയില്‍ മോചിതനായത്.

മഹാതീറുമായി തെറ്റിപ്പിരിഞ്ഞതിനു ശേഷം മുന്‍ സഹായിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി എന്നാരോപിച്ച് മഹാതീര്‍ തന്നെയായിരുന്നു അദ്ദേഹത്തെ ജയിലിലടച്ചത്. എന്നാല്‍ ആരോപണം കെട്ടിച്ചമച്ചതാണെന്ന് അന്‍വര്‍ ഇബ്രാഹിം പറഞ്ഞു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശത്രുതകള്‍ മറന്ന് ഇരുനേതാക്കളും ഒന്നിച്ചു നീങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് അന്‍വറിന്റെ പീപിള്‍സ് ജസ്റ്റിസ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി ആറു പതിറ്റാണ്ട് മലേഷ്യ ഭരിച്ച ബരാസണ്‍ നാഷണലിനെ അധികാരത്തില്‍ നിന്നും പുറന്തള്ളി മഹാതീറിന്റെ നതൃത്വത്തിലുള്ള സഖ്യം അധികാരത്തിലേറിയത്.

 

Related Articles