Current Date

Search
Close this search box.
Search
Close this search box.

മലര്‍വാടി വിജ്ഞാനോത്സവം 2017 വിജയികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: മലര്‍വാടിയും ടീന്‍ ഇന്ത്യയും ചേര്‍ന്ന് നടത്തിയ സംസ്ഥാന തല ലിറ്റില്‍ സ്‌കോളര്‍ വിജ്ഞാനോത്സവത്തില്‍ ഹൈസ്‌കൂള്‍ തലത്തില്‍ മലപ്പുറം ജില്ലയും യു.പി. തലത്തില്‍ തിരുവനന്തരം ജില്ലയും ഒന്നാമതായി. 56 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. സമാപന സമ്മേളനം സാഹിത്യകാരന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. മലര്‍വാടി-ടീന്‍ ഇന്ത്യാ രക്ഷാധികാരി അബ്ബാസ് കൂട്ടില്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി തൃശൂര്‍ ജില്ലാ പ്രസിഡന്റ് എം.എ. ആദം, സംസ്ഥാന സമിതിയംഗം ഇസ്മായീല്‍, ചി. അബൂബക്കര്‍, ഐ. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. ഡോ. ജമീല്‍ അഹ്മദ്, സി.പി. ജാഫറലി, ബാവ ചേന്ദര, നൂറുദ്ദീന്‍ ചേന്നര, ആസിഫലി എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്‍കി.

ഹൈസ്‌കൂള്‍ വിഭാഗം വിജയികള്‍: ഒന്നാം സ്ഥാനം (മലപ്പുറം ജില്ല) മുഹമ്മദ് നിഹാല്‍ (പി.ടി.എം.എച്ച്.എസ്.എസ്, താഴേക്കോട്), മുഹമ്മദ് വസീം (ക്രസന്റ് എച്ച്.എസ്.എസ്, കാളികാവ്)
രണ്ടാം സ്ഥാനം: (വയനാട് ജില്ല) അക്മല്‍ ഇ.കെ (ജി.വി.എച്ച്.എസ്.എസ്, മാനന്തവാടി), ഹൃദ്യ .എസ്.ബാബു (എസ്.കെ.എം.ജെ.എച്ച്.എസ്.എസ്)
മൂന്നാം സ്ഥാനം: (കണ്ണൂര്‍ ജില്ല) സ്‌നിഗ്ദ്ധ കെ (രാജീവ് ഗാന്ധി എം.എച്ച്.എസ്.എസ്, മൊകേരി), വിഷ്ണു കെ.കെ (നിത്യാനന്ദ ഭവന്‍, കണ്ണൂര്‍)

യു.പി. വിഭാഗം: ഒന്നാം സ്ഥാനം (തിരുവനന്തപുരം ജില്ല) അദ്വൈത് പി.എസ് (എന്‍.എസ്.എസ്.എച്ച്.എസ്.എസ്, മടവൂര്‍, കിളിമാനൂര്‍), അഭിജിത്ത് കെ (ഗവ: യു .പി .എസ്, കൊഞ്ചിറ)
രണ്ടാം സ്ഥാനം: (ആലപ്പുഴ ജില്ല) അനൂപ് രാജേഷ് (എസ്.ഡി.വി.ഗവ. യു.പി.എസ്, നീര്‍ക്കുന്നം), അശ്വിന്‍ സുബ്രമണ്യന്‍ (മണ്ണാര്‍ ശാല യു.പി.എസ്, ഹരിപ്പാട്)
മൂന്നാം സ്ഥാനം: (എറണാകുളം ജില്ല) ആദിത്യന്‍ ശ്രീജിത്ത് (എസ്.എന്‍.എച്ച്.എസ്, ഒക്കല്‍, പെരുമ്പാവൂര്‍), അപര്‍ണ്ണ എസ്.ബാബു (സെന്റ് ജോസഫ്‌സ് .സി.ജി.യു.പി.എസ്, ത്രിപ്പൂണിത്തുറ)

Related Articles