Current Date

Search
Close this search box.
Search
Close this search box.

മലര്‍വാടി ബാലസംഘം മദ്രസ യൂണിറ്റ് സംസ്ഥാനതല ഉദ്ഘാടനം

പാലക്കാട്: മജ്‌ലിസ് അഫ്‌ലിയേഷനുള്ള മദ്രസകളില്‍ മലര്‍വാടി ബാലസംഘം യൂണിറ്റ് ആരംഭിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം പുതുപ്പള്ളിതെരുവ് അല്‍മദ്രസത്തുല്‍ ഇസ് ലാമിയയില്‍ നടന്നു. ജമാഅത്തെ ഇസ് ലാമി ജില്ല പ്രസിഡന്റ് അബ്ദുല്‍ ഹകീം നദ്‌വി ഉദ്ഘാടനം നിര്‍വഹിച്ചു. നല്ല മനുഷ്യരായി വളരാന്‍ നന്മക്കുവേണ്ടി നിലകൊള്ളുന്ന സംഘങ്ങളുമായി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നുനില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. മലര്‍വാടി ബാലസംഘം സംസ്ഥാന രക്ഷാധികാരി അബ്ബാസ് കൂട്ടില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കോഡിനേറ്റര്‍ മുസ്തഫ മങ്കട യൂണിറ്റ് പ്രഖ്യാപനം നിര്‍വഹിച്ചു. പ്രാദേശിക ജമാഅത്ത് അമീര്‍ കാജ ഹുസൈന്‍, മദ്രസ സദര്‍ മുഅല്ലിം അബ്ദുശുക്കൂര്‍ മൗലവി എന്നിവര്‍ സംസാരിച്ചു. എ. സുല്‍ഫിക്കര്‍ അലി, മന്‍സൂര്‍, എം. ഷക്കീര്‍, പി. ഷിഫാന, കെ.എ ഷബാന അസ്മി, എസ്.സജ്‌ന, റഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി. മജ് ലിസ് ഏഴാം തരം പൊതുപരീക്ഷയില്‍ മദ്രസയില്‍ നിന്നും വിജയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. മലര്‍വാടി മദ്രസ യൂണിറ്റ് സംസ്ഥാന കണ്‍വീനര്‍ വി.എം നൗഷാദ് ആലവി സ്വാഗതവും മദ്രസ യൂണിറ്റ് കാപ്റ്റന്‍ എച്ച്. ഹിറ മുംതാസ് നന്ദിയും പറഞ്ഞു.

 

Related Articles