Current Date

Search
Close this search box.
Search
Close this search box.

മലര്‍വാടി കലോല്‍സവം ശ്രദ്ധേയമായി

മനാമ: ‘ഒരുമയുടെ പുഞ്ചിരി’ എന്ന തലക്കെട്ടില്‍ ബഹ്‌റൈനിലെ കുട്ടികളുടെ കൂട്ടായ്മയായ മലര്‍വാടി ബാലകലോല്‍സവം വിവിധ മല്‍സരങ്ങളാല്‍ ശ്രദ്ധേമായി. കിഡ്‌സ്, സബ്ജൂനിയര്‍, ജൂനിയര്‍ എന്നീ വിഭാഗങ്ങള്‍ക്ക് കഥ പറച്ചില്‍, മാപ്പിളപ്പാട്ട്, കവിത, മോണോ ആക്ട് എന്നീ ഇനങ്ങളിലായിരുന്നു മല്‍സരങ്ങള്‍. കിഡ്‌സ് വിഭാഗത്തിനായി നടത്തിയ കഥ പറച്ചിലില്‍ നിഹ കദീജ, തഹിയ ഫാറൂഖ് രണ്ടാം സ്ഥാനവും ഫിന്‍സ ഫൈസല്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സബ് ജൂനിയര്‍ വിഭാഗത്തിനായി നടത്തിയ മാപ്പിളപ്പാട്ട് മത്സരത്തില്‍ ഷഹ്‌സിന സൈനബ്, ഐഷ മന്‍ഹ, ഫിദ ഫാത്തിമ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തിനായി നടത്തിയ കവിതാലാപന മല്‍സരത്തില്‍ ഇര്‍ഫാന്‍ ഹബീബ്, ദാനിയ റഫീഖ്, ഷാരിഫ് ഫൈസല്‍ എന്നിവരും, മോണോ ആക്ട്  മത്സരത്തില്‍ ലക്ഷ്മി ആര്‍ സുരേഷ്, നജ ഫാത്തിമ,റയീസ് കബീര്‍ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. സമാപന സെഷനില്‍ ഫ്രന്റ്‌സ് പ്രസിഡന്റ് ജമാല്‍ നദ് വി ഇരിങ്ങല്‍ സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം എം. ബദ്‌റുദ്ദീന്‍ നന്ദിയും പറഞ്ഞു. വിജയികള്‍ക്ക്  ജമാല്‍ നദ്വി, ഇ.കെ സലിം, സി .ഖാലിദ്, സഈദ് റമദാന്‍ നദ് വി എന്നിവര്‍ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെ്തു.മധുമോഹന്‍, രമണി അനില്‍ കുമാര്‍, സ്വപ്ന വിനോദ്, ദീനേശ് കുറ്റിയില്‍, ലിധി ലാല്‍, രാജേഷ്, സുധി പുത്തന്‍ വേലിക്കര, പി. പി സുരേഷ്, രാജു ഇരിങ്ങല്‍, ഷംസ് കൊച്ചിന്‍, നിദാല്‍ ഷംസ്, വി.വി.കെ മജീദ് എന്നിവര്‍ മല്‍സരങ്ങള്‍ക്ക് വിധി നിര്‍ണയിച്ചു. മുഹറഖ് അല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഷാഹുല്‍  ഹമീദ്, ജാസിര്‍ എന്നിവര്‍ നിയന്ത്രിച്ചു. കെ.എം മുഹമ്മദ്, ടി.ടി മൊയ്തീന്‍, ഷൗക്കത്ത് അലി, അബ്ബാസ് മലയില്‍, വി. അബ്ദുല്‍ ജലീല്‍, അന്‍വര്‍ സാജിദ്, പി.എസ്.എം ഷരീഫ്. പി.എ ബഷീര്‍, ഗഫൂര്‍ മൂക്കുതല, എ. അഹ്മദ് റഫീഖ്, ജമീല ഇബ്രാഹിം, സാജിദ സലീം, സക്കീന അബ്ബാസ്, ബുഷ്‌റ റഫീക്ക്, റഷീദ സുബൈര്‍ എന്നിവര്‍ മല്‍സര പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഫ്രന്റ്‌സ് വനിതാ വിഭാഗം മുഹറഖ് ഏരിയയ ഒരുക്കിയ ഒപ്പനയും ലിധി ലാലൂം രാജേഷും ചേര്‍ന്ന് അവതരിപ്പിച്ച കോമഡി സ്‌കിറ്റും പരിപാടിയെ ആകര്‍ഷണീയമാക്കി.

Related Articles