Current Date

Search
Close this search box.
Search
Close this search box.

മനുഷ്യാവകാശ ലംഘനങ്ങളുടെ ആവര്‍ത്തനം ഗൗരവതരമായി കാണണം. മനുഷ്യാവകാശ പ്രവര്‍ത്തകര്‍

കണ്ണൂര്‍ :ഇന്ത്യയില്‍ ഭരണഘടന വകവെച്ച് നല്‍കുന്ന വിശ്വാസപരവും ആരാധനപരവുമായ സ്വാതന്ത്ര്യവും, ഭക്ഷണം, കാഴ്ച ,ആസ്വാദനം തുടങ്ങിയ വിഷയങ്ങളില്‍ ഇഷ്ടമുള്ള വീക്ഷണം വെച്ച് പുലര്‍ത്താനുള്ള സ്വാതന്ത്ര്യവും കവര്‍ന്നെടുക്കപ്പെടുന്നത് അത്യന്തം അപകടകരമായി കാണണമെന്നും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള കൈയേറ്റങ്ങള്‍ക്കെതിരായ രേഖകളെല്ലാം ബാഹ്യസ്വാധീനങ്ങളാല്‍ മൗനത്തിലായതിനാലാണ് അവകാശ ലംഘനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്നും ഈ മനുഷ്യാവകാശ ലംഘനകള്‍ നിമിത്തം ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ച് നില്‍ക്കേണ്ട അവസ്ഥയാണുള്ളതെന്നും മനുഷ്യാവകാശ ലംഘകര്‍ക്ക് ചൂട്ട് പിടിക്കുന്ന ഭരണകൂട നിലപാടുകള്‍ തിരുത്തപ്പെടേണ്ടതാണെന്നും ജമാഅത്തെ ഇസ് ലാമി വനിത വിംഗ് കണ്ണൂര്‍ യൂണിറ്റി സെന്ററില്‍ നടത്തിയമനുഷ്യാവകാശം രേഖയും അനുഭവവും എന്ന ടേബിള്‍ ടാക്കില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.നിയമ വിദഗ്ദയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അഡ്വ ജീന ബായ് ഉദ്ഘാടനം ചെയ്തു.പ്രഷീജ (ബ്രിട്ടീഷ് അക്കാാാദമി ), അഡ്വ: ജൂലി, പ്രഫ നഫീസ ബേബി (സര്‍ സയ്യിദ് ) ഡോ:ഫസീന (നിഫ്ട് ), ഷാഹിന ലതീഫ്(വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി), സാജിദ ടീച്ചര്‍ (വനിത ലീഗ് ജില്ലാാ സെക്രട്ടറി), വത്സല പ്രഭാകരന്‍ (വൈസ് ചെയര്‍പേഴ്‌സണ്‍ തളിപ്പറമ്പ്) ഗിരിജ ടീച്ചര്‍ (സൗഹൃദ വേദി പെണ്‍കൂട്ടായ്മ) ,സബിത (കൗണ്‍സിലര്‍ തളിപ്പറമ്പ്) ബീന കരുണന്‍, ലീല ടീച്ചര്‍, ഗിരിജ കണ്ണൂര്‍,കെ.എന്‍ സുലൈഖ,യു.വി സുബൈദ, നിഷാദ ഇംതിയാസ്, വി.ഷാഹിന, എം.കെ മറിയു, സി.എച്ച് ഫരീദ, സി.ആമിന, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.പി.വി സാബിറവിഷയാവതരണം നടത്തി. പി.ടി.പി സാജിദ മോഡറേറ്ററായിരുന്നു. എം.കെ ശരീഫ സ്വാഗതവും എം. സൈറ ബാനു നന്ദിയും പറഞ്ഞു.ഫാതിമ നൂറ പ്രാര്‍ഥന ഗീതമാലപിച്ചു.

 

Related Articles