Current Date

Search
Close this search box.
Search
Close this search box.

മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന ഭീഷണിയുമായി വാഷിംഗ്ടണ്‍

വാഷിംഗ്ടണ്‍: കാര്യമായ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നില്ലെങ്കില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എട്ട് മനുഷ്യാവകാശ എന്‍.ജി.ഒകള്‍ക്ക് അയച്ച കത്തിലാണ് അമേരിക്കന്‍ സെക്രട്ടറി ഇക്കാര്യം പറഞ്ഞത്. ‘ഫോറിന്‍ പോളിസി’ മാഗസിന്‍ പറഞ്ഞത് പ്രകാരമുള്ള പരിഷ്‌കരണങ്ങള്‍ സമിതിയില്‍ വരുത്തുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം വാഷിംഗ്ടണ്‍ സമിതിയില്‍ നിന്ന് പുറത്തുപോകുന്നത് തെറ്റായ സമീപനമാണെന്ന് ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ദുജറിക് പ്രതികരിച്ചു. ഓരോ രാഷ്ട്രവും ഉത്തരവാദപ്പെട്ട നിലകൊള്ളേണ്ടത് പ്രധാനമാണെന്നും പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ പല സന്ദര്‍ഭങ്ങളിലും ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ള രാജ്യമാണ് അമേരിക്ക. 47 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചാണ് ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള മനുഷ്യാവകാശ സമിതി രൂപപ്പെടുത്തുന്നത്. ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ നിന്നാണ് അതിലേക്ക് തെരെഞ്ഞെടുപ്പ് നടക്കുന്നത്.

Related Articles