Current Date

Search
Close this search box.
Search
Close this search box.

മനുഷ്യസൗഹാര്‍ദ്ദത്തിന് ഉതകുന്നതാകണം മതവിദ്യാഭ്യാസം: പി ശ്രീരാമകൃഷ്ണന്‍

തിരൂര്‍: ധാര്‍മിക വിദ്യാഭ്യാസം ഒരനിവാര്യതയാണെന്നും അത് മനുഷ്യസൗഹാര്‍ദ്ദത്തിന് ഉതകുന്നതാകണമെന്നും കേരള നിയമസഭാസ്പീക്കര്‍ ശ്രീ. പി.ശ്രീരാമകൃഷ്ണന്‍. മജ്‌ലിസ് മദ്‌റസ എജ്യൂക്കേഷന്‍ ബോര്‍ഡ് നടത്തിയ ഹിക്മ ടാലന്റ് സെര്‍ച്ച് എക്‌സാം 2016 ന്റെ അവാര്‍ഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മജ്‌ലിസ് എജ്യൂക്കേഷന്‍ ട്രസ്റ്റ് സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. കേരള സ്‌റ്റേറ്റ് സോഷ്യല്‍ വെല്‍ഫെയര്‍ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഖമറുന്നിസ അന്‍വര്‍ ഹിക്മ അവാര്‍ഡ് കരസ്ഥമാക്കിയ സ്ഥാപനങ്ങള്‍ക്ക് മെഡലുകള്‍ വിതരണം ചെയ്തു.
ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ പി.മുജീബ് റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. തിരൂര്‍ മുന്‍സിപല്‍ കൗണ്‍സിലര്‍ കെ. റംല, ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ല പ്രസിഡന്റ് എം.സി.നസീര്‍, ഡോ.പി.സുബൈര്‍, ഡോ.ജമീല്‍ അഹ്മദ്, ജലീല്‍ മലപ്പുറം, പി അബൂബക്കര്‍, വി.കെ.അബ്ദുല്‍ ലതീഫ്, കെ.അബ്ദുല്‍ ജലീല്‍, മജീദ് മാടമ്പാട്ട്, ഹസന്‍കോയ ദേവതിയാല്‍, യു.മുഹമ്മദലി എന്നിവര്‍ ആശംസകളര്‍പിച്ചു.’ കെ.വി. മുഹമ്മദ് ബാവ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ പെരുമ്പിലാവ്, മദ്‌റസതു മക്ക പെരുമ്പാവൂര്‍, അല്‍മദ്‌റസതുല്‍ ഇസ്‌ലാമിയ വാടാനപ്പള്ളി, അല്‍മദ്‌റസതുല്‍ ഇസ്‌ലാമിയ നേമം, ക്രസന്റ് ഹൈസ്‌കൂള്‍ അഴീക്കോട്, മൗണ്ട് ഹിറ ഇംഗ്ലീഷ് സ്‌കൂള്‍ പട്ടാമ്പി, അല്‍ മദ്‌റസതുല്‍ ഇസ്‌ലാമിയ പുലാപ്പറ്റ, പ്രോഗ്രസീവ് സെക്കണ്ടറി സ്‌കൂള്‍ പഴയങ്ങാടി, അല്‍മദ്‌റസതുല്‍ ഇസ്‌ലാമിയ ചേലേരിമുക്ക്, ഹിദായത്തുല്‍ മുസ്‌ലിമീന്‍ സെക്കണ്ടറി മദ്‌റസ വടക്കാങ്ങര, ദാറുല്‍ ഫലാഹ് ഇംഗ്ലീഷ് സ്‌കൂള്‍ പൂപ്പലം, അല്‍ മദ്‌റസതുല്‍ ഇസ്‌ലാമിയ ചേന്ദമംഗല്ലൂര്‍, വാദിറഹ്മ കൊടിയത്തൂര്‍, അല്‍മദ്‌റസതുല്‍ ഇസ്‌ലാമിയ ചക്കരക്കല്ല്, അല്‍മനാര്‍ ഇംഗ്ലീഷ് സ്‌കൂള്‍, ഈരാറ്റുപേട്ട എന്നീ സ്ഥാപനങ്ങള്‍ കരസ്ഥമാക്കി. സഹീര്‍ കോട്ട് സ്വാഗതവും സി.വി. ജമീല നന്ദിയും പറഞ്ഞു.

Related Articles