Current Date

Search
Close this search box.
Search
Close this search box.

മനുഷ്യകുലത്തിന്റെ വെളിച്ചമാണ് ഖുര്‍ആന്‍: അബ്ദുല്ല അല്‍സുലൈമാനി

അല്‍കോബാര്‍: മനുഷ്യകുലത്തിന്റെ വെളിച്ചമാണെന്നും ഖുര്‍ആനിന്റെ പ്രകാശമേല്‍ക്കാത്തവരുടെ ജീവിതം ഇരുളടഞ്ഞതായിരിക്കുമെന്നും പ്രമുഖ വാഗ്മിയും മതതാരതമ്യ പഠനം എന്ന പുസ്തകത്തിന്റെ രചയിതാവുമായ ശൈഖ് അബ്ദുല്ല അല്‍സുലൈമാനി. ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ കേരള സൗദിയിലെ പ്രവാസി മലയാളികള്‍ക്കായി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ ഓണ്‍ലൈന്‍ വിജ്ഞാനമത്സരത്തിന്റെ വെബ്‌സൈറ്റ് ലോഞ്ചിങ്ങ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഫ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വെച്ച് ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ വാര്‍ഷിക പരീക്ഷയില്‍ റാങ്ക് കരസ്ഥമാക്കിയവര്‍ക്കുള്ള സമ്മാനങ്ങള്‍ അദ്ദേഹം വിതരണം ചെയ്തു. ഖുര്‍ആന്‍ ഓണ്‍ലൈന്‍ വിജ്ഞാനപരീക്ഷയെ സംബന്ധിച്ചുള്ള വിശദീകരണവും സംശയനിവാരണവും തനിമ അഖിലസൗദി സെക്രട്ടറി ഉമര്‍ ഫാറുഖ് നിര്‍വ്വഹിച്ചു.
പരിപാടിയില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച തനിമ വൈസ്പ്രസിഡണ്ട് അഷ്‌റഫ് സലഫി കാരക്കാട് വിശുദ്ധ ഖുര്‍ആന്‍ നമ്മുടെ ഹ്യദയങ്ങളെ പ്രകാശപുരിതമാക്കി ജീവിതത്തില്‍ വമ്പിച്ച മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും, സാമുഹിക സാമ്പത്തിക കുടുംബ അയല്‍പക്ക ബന്ധങ്ങളില്‍ ഖുര്‍ആനിന്റെ സ്വാധീനം പ്രതിഫലിക്കേണ്ടതുണ്ടെന്നും പറയുകയുണ്ടായി.
ഇസ്‌ലാം സന്തുലിതമാണ് എന്ന കാമ്പയിനോടനുബന്ധിച്ച് വനിതകള്‍ക്കായി നടത്തിയ വാട്‌സ്അപ്പ് പ്രസംഗമത്സരം, ക്വിസ് എന്നിവയിലെ വിജയികള്‍ക്കുള്ള സമ്മാനദാനം തനിമ അഖിലസൗദി സെക്രട്ടറി ഉമര്‍ ഫാറുഖ്, കോബാര്‍ വനിതാ വിഭാഗം പ്രസിഡണ്ട് ബുഷ്‌റ സലാഹുദ്ദീന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. തനിമ അല്‍കോബാര്‍ പ്രസിഡണ്ട് മുജീബുറഹ്മാന്‍ പരിപാടിയില്‍ അധ്യക്ഷം വഹിച്ചു. ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ കോഡിനേറ്റര്‍ ഹുസൈന്‍ പാലത്തിങ്ങല്‍ സ്വാഗതവും, തനിമ അല്‍കോബാര്‍ എക്‌സിക്യൂട്ടിവ് അംഗം നുറുദ്ദിന്‍ നന്ദിയും പറഞ്ഞു. മുഹമ്മദ് അസ്‌ലം ഓമശ്ശേരി ഖിറാഅത്ത് നടത്തി. പരിപാടിയ്ക്ക് സി. കോയ, മുഹമ്മദ് ഫൈസല്‍, കുഞ്ഞുമുഹമ്മദ് എന്നിവര്‍ നേത്യത്വം നല്‍കി.

Related Articles