Current Date

Search
Close this search box.
Search
Close this search box.

മദ്‌റസകളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യും: മുഖ്താര്‍ അബ്ബാസ് നഖ്‌വി

ന്യൂഡല്‍ഹി: മുഖ്യധാരാ വിദ്യാഭ്യാസത്തില്‍ പങ്കുവഹിക്കുന്ന മദ്‌റസകളിലെ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകളുടെ വാര്‍ഷിക യോഗത്തില്‍ കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇക്കാര്യംചര്‍ച്ച ചെയ്യാന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളെ പ്രതിനിധീകരിക്കുന്നവരുടെ ഒരു യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നുവെന്നും സമാനമായ മറ്റു നിര്‍ദേശങ്ങള്‍ വെക്കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അത്തരം മദ്‌റസകള്‍ക്ക് ഗ്രാന്റുകള്‍ നല്‍കുന്നത് പരിഗണിക്കാനും 2016 ഡിസംബര്‍ 29ന് ചേര്‍ന്ന മൗലാനാ ആസാദ് എജുക്കേഷന്‍ ഫൗണ്ടേഷന്റെ (MAEF) ജനറല്‍ബോഡി യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്നും നഖ്‌വി പറഞ്ഞു. ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇങ്ങനെയൊരു പ്രഖ്യാപനം വന്നിരിക്കുന്നത്.
മദ്‌റസകള്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് ചിന്തിക്കുന്നത് ശരിയല്ലെന്നും വളരെ നല്ല പ്രവര്‍ത്തനമാണ് അവയില്‍ പലതും കാഴ്ച്ചവെക്കുന്നതെന്നും നഖ്‌വി കൂട്ടിചേര്‍ത്തു. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ നസീം അഹ്മദ്, കമ്മീഷന്‍ അംഗം പ്രവീണ്‍ ദവാര്‍, സെക്രട്ടറി അമരേന്ദ്ര സിന്‍ഹ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles