Current Date

Search
Close this search box.
Search
Close this search box.

മദ്രസകളുടെ ലക്ഷ്യം ധാര്‍മിക മൂല്യമുള്ള തലമുറയുടെ സൃഷ്ടിപ്പ്

മനാമ: ധാര്‍മിക മൂല്യമുള്ള തലമുറയുടെ സൃഷ്ടിയാണ് മദ്രസകള്‍ നിര്‍വഹിക്കുന്നതെന്ന് ദാറുല്‍ ഈമാന്‍ കേരള വിഭാഗം മദ്രസ പ്രിന്‍സിപ്പല്‍ സഈദ് റമദാന്‍ നദ്‌വി പറഞ്ഞു. കഴിഞ്ഞ ദിവസം സിഞ്ചിലെ ഫ്രന്റ്‌സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മദ്രസ പി.ടി.എ മീറ്റിങില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഒരു വ്യക്തിക്ക് ഭൗതിക വിദ്യാഭ്യാസം പോലെ തന്നെ ആത്മീയ വിദ്യാഭ്യാസവും ജീവിതവിജയത്തിന് അനുപേക്ഷണീയമാണ്. ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം  ആത്മീയ വിദ്യാഭ്യാസവും കൂടിച്ചേരുമ്പോള്‍ സമൂഹത്തിന് തീര്‍ത്തും ഉപകാരപ്പെടുന്ന അവസ്ഥയിലേക്ക് വ്യക്തികള്‍ മാറണമെന്നാണ് കരുതുന്നത്. വിദൂര ദേശങ്ങളിലടക്കം പോയി വിദ്യാഭ്യാസം നേടാന്‍ പ്രവാചകന്‍ ഉണര്‍ത്തിയിട്ടുണ്ട്.  സാമൂഹ്യപ്രതിബദ്ധതയുള്ള സമൂഹത്തിന്റെ പുനര്‍നിര്‍മാണത്തിന് അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും യോജിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദഹേം കൂട്ടിച്ചേര്‍ത്തു. ദാറുല്‍ ഈമാന്‍ മദ്രസയുടെ പഠന രീതിയെക്കുറിച്ച്  അഡ്മിനിസ്‌ട്രേറ്റര്‍ എ.എം ഷാനവാസ് വിശദീകരിച്ചു. അമ്മാര്‍ സുബൈറിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ സീനീയര്‍ അധ്യാപകന്‍ ജാസിര്‍ സ്വാഗതം ആശംസിച്ചു. ഫ്രന്റ്‌സ്  ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍, എക്‌സിക്യുട്ടീവ് അംഗം ഖാലിദ് ചോലയില്‍, പി.ടി.എ പ്രസിഡന്റ ്ശറഫുദ്ദീന്‍ തൈവളപ്പില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷദ ഷാജി ഗാനമാലപിച്ചു. യൂനുസ് സലിം സമാപനം നിര്‍വഹിച്ചു. പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള പി.ടി.എ കമ്മിറ്റിയുടെ രൂപവത്കരണവും നടന്നു.

Related Articles