Current Date

Search
Close this search box.
Search
Close this search box.

മതമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ അനിവാര്യം: അബ്ബാസലി ശിഹാബ് തങ്ങള്‍

യാമ്പു: വിശ്വാസി സമൂഹം ജീവിതത്തില്‍ മതകീയാനുഷ്ഠാനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കേണ്ടതുണ്ടെന്നും മത നിയമങ്ങളെ അവഗണിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. എസ്.കെ.ഐ.സി യാമ്പു സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹ്രസ്വ സന്ദര്‍ശനത്തിന് യാമ്പുവിലെ ത്തിയതായിരുന്നു തങ്ങള്‍. മതങ്ങളുടെ യഥാര്‍ഥ അധ്യാപനങ്ങളിലേക്ക് വിശ്വാസികള്‍ തിരികെ നടക്കേണ്ടതുണ്ടെന്നും മതങ്ങളെ തെറ്റിദ്ധരിക്കുന്ന അവസ്ഥ ആശങ്കാ ജനകമാണെന്നും തങ്ങള്‍ പറഞ്ഞു. വൈവിധ്യങ്ങള്‍ക്കിടയിലും രാജ്യത്തിന്റെ യശസ്സുയര്‍ത്തിപ്പിടിക്കാന്‍ നമ്മുടെ നാട്ടിന് സാധിച്ചത് മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സൗഹാര്‍ദം നിലനിര്‍ത്താന്‍ സാധിച്ചതിലൂടെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എസ്.കെ.ഐ.സി യാമ്പു സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സഅദ് നദ്‌വി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അയ്യൂബ് കൂളിമാട്, അബൂബക്കര്‍ ഫൈസി മലയമ്മ, സി.കെ. എം.ഫൈസി, അബ്ദുന്നൂര്‍ ദാരിമി എന്നിവര്‍ സംസാരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മുസ്തഫ മൊറയൂര്‍ സ്വാഗതം പറഞ്ഞു. മുഹമ്മദ് റിസില്‍ ഖിറാഅത്ത് നടത്തി. കുഞ്ഞാപ്പു ഹാജി ക്ലാരി, അബ്ദുറഹീം ഫറോഖ്, ഹുസൈന്‍ പത്തൂര്‍, മജീദ് ഫറോഖ്, അസീസ് ചെലവൂര്‍, മൂസാന്‍ കുട്ടി തളിപ്പറമ്പ്, റസാഖ് പറപ്പൂര്‍, ഹസ്സന്‍ കുറ്റിപ്പുറം, മമ്മുഞ്ഞി തളിപ്പറമ്പ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles