Current Date

Search
Close this search box.
Search
Close this search box.

മതപ്രബോധന സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള നീക്കം രാജ്യത്തിന് ചേര്‍ന്നതല്ല: കെ.എന്‍.എം

കോഴിക്കോട്: ഭരണഘടന ഉറപ്പുനല്‍കുന്ന മതപ്രബോധന സ്വാതന്ത്ര്യത്തെ ഭയപ്പെടുത്തി ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കം മതനിരപേക്ഷ ഇന്ത്യക്ക് ചേര്‍ന്നതല്ലെന്ന് കോഴിക്കോട്ട് ചേര്‍ന്ന കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) സംസ്ഥാന സമ്പൂര്‍ണ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. മുംബൈ കേന്ദ്രീകരിച്ച് വിദ്യാഭ്യാസപ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഡോ. സാകിര്‍ നായിക്കിന്റെ നേതൃത്വത്തിലെ ഐ.ആര്‍.എഫിനെ വിശദമായ അന്വേഷണമില്ലാതെ നിരോധിച്ചത് അപലപനീയമാണ്. കുറ്റമെന്തെന്ന് തെളിയിക്കാതെ പുകമറ സൃഷ്ടിച്ച് ഇസ്‌ലാമിക വ്യക്തിത്വങ്ങളെയും സ്ഥാപനങ്ങളെയും ഇകഴ്ത്താനുള്ള നീക്കം അംഗീകരിക്കാനാവില്ല. നോട്ട് റദ്ദാക്കലിനെ തുടര്‍ന്ന് ജനം തെരുവില്‍ അലയുന്ന സന്ദര്‍ഭം മുതലെടുത്ത് യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചുമത്തി മുസ്‌ലിം പേരുള്ള പ്രബോധനവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നത് നീതീകരിക്കാനാവില്ല. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ കറന്‍സി പിന്‍വലിച്ചുണ്ടായ പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.

Related Articles