Current Date

Search
Close this search box.
Search
Close this search box.

മതപരിവര്‍ത്തനത്തെ നിഷേധിക്കാനുളള ശ്രമത്തെ ചെറുക്കണം: ചര്‍ച്ചാ സംഗമം

കോഴിക്കോട്: മതപ്രബോധനത്തെയും മതപരിവര്‍ത്തനത്തെയും നിഷേധിക്കാനുളള ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കണമെന്ന് എസ്.ഐ.ഒ ചര്‍ച്ചാ സംഗമം ആവശ്യപ്പെട്ടു. ‘മതപരിവര്‍ത്തനത്തെ ഭയക്കുന്നതാര്?’ എന്ന തലക്കെട്ടില്‍ കേശവമേനോന്‍ ഹാളില്‍ വെച്ചായിരുന്നു പരിപാടി. സംഘടിത മതങ്ങളോടുളള ഭീതി ഇവിടുത്തെ ഹിന്ദുസത്തിലും മതേതരത്വത്തിലും ഒരു പോലെ ഉളളറിങ്ങിയിട്ടുണ്ട്. എന്ന് പ്രമുഖ എഴുത്തുകാരന്‍ കെ.കെ ബാബുരാജ് അഭിപ്പായപ്പെട്ടു. മതങ്ങളുടെ യഥാര്‍ത്ഥ സാധ്യതയെ തിരിച്ചറിഞ്ഞും അംഗീകരിച്ചും കൊണ്ടുളള ഫാസിസ്റ്റ് പ്രതിരോധങ്ങളെ ഫലപ്രദമാവുളളൂ. പരിവര്‍ത്തനം ആവശ്യമുളള പീഢിത വിഭാഗങ്ങളുടെ ഏറ്റവും വലിയ വിമോചന സാധ്യത മതപരിവര്‍ത്തനം തന്നെയാണ് എന്നും വിമോചന സാധ്യത മതപരിവര്‍ത്തനം തന്നെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ പരിവര്‍ത്തനങ്ങളെയും ഭയക്കുന്ന യാഥാത്ഥികത്വും തന്നെയാണ് മതപരിവര്‍ത്തനത്തെയും അസഹിഷ്ണുത കാണിക്കുന്നത് എന്ന് പ്രമുഖ ഇടതുചിന്തകന്‍ കെ. എന്‍ അഭിപ്രായപ്പെട്ടു. മതപരിവര്‍ത്തനം ആളുകളുടെ പൗരത്വം തന്നെ റദ്ദു ചെയ്യുന്നു എന്ന പദമാണ് സംഘ്പരിവാറിനെ ഇക്കാര്യത്തില്‍ കൂടുതല്‍ അപകടകാരിയാക്കുന്നത്. മതപരിവര്‍ത്തനത്തെ ഏറ്റവുംമധികം ഭയക്കുന്നത് മതേരത്വം തന്നെയാണ് എന്ന് രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കാര്‍ കണ്‍വീനര്‍ അനൂപ് പി.ആര്‍ അഭിപ്രായപ്പെട്ടു. ഈ മതേതര പൊതുബന്ധത്തെ ഭയപ്പെടുന്നതുകൊണ്ടാണ് ഫൈസലിന്റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ ഇടതു സര്‍ക്കാറിന് കഴിയാതെ പോയത് എന്നു ം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ എഴുത്തുകാരന്‍ ഒ. അബ്ദുളള, ജി.ഐ.ഒ സംസ്ഥാന സമിതിയംഗം പി. റുക്‌സാന, ലീഗല്‍ ആക്ടിവിസിറ്റ് അമീന്‍ ഹസന്‍, സത്യസരണി ചെയര്‍മാന്‍ അഡ്വ. റഹീം, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കമ്മിറ്റിയംഗം ഖാലിദ് മൂസാ നദ്‌വി തുടങ്ങിയവര്‍ സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി അധ്യക്ഷനായ പരിപാടിയില്‍ ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട് സ്വാഗതവും അംജദ് അലി നന്ദിയും പറഞ്ഞു.

Related Articles