Current Date

Search
Close this search box.
Search
Close this search box.

മതപരിവര്‍ത്തനം വികസനോന്മുഖ സമൂഹത്തിന് അനിവാര്യം : ജമാഅത്തെ ഇസ്‌ലാമി

പൊന്നാനി : സമൂഹത്തിന്റെയും വ്യക്തിയുടെയും മതപരിവര്‍ത്തനം വികസനോന്മുഖ സമൂഹത്തിന്റെ അനിവാര്യതയാണെന്ന്  ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്. ‘മതപരിവര്‍ത്തനത്തെ ഭയക്കുന്നതാര് ? എന്ന് തലക്കെട്ടില്‍ എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാര്‍ത്ഥി റാലിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ മികച്ച ജീവിതാവസ്ഥകളെ കുറിച്ച അന്വേഷണമാണ് ലോകത്ത് വൈജ്ഞാനിക വിസ്‌ഫോടനങ്ങള്‍ക്കും പുരോഗതിക്കും കാരണമായത്. വ്യക്തിജീവിതത്തിന് സമാധാനം നല്‍കുന്ന ആദര്‍ശങ്ങളിലേക്കും വിശ്വാസങ്ങളിലേക്കുമുള്ള തടസ്സമില്ലാത്ത മാറ്റമാണ് ബഹുസ്വര സമൂഹത്തെ സാധ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ വിഷയത്തില്‍ സര്‍ക്കാര്‍ ഇരട്ട നീതി നടപ്പിലാക്കുന്നതിന്റെ ഉദാഹരണമാണ് മുന്നാക്ക വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ശ്രമമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ദേശീയതയുടെയും മതേതരത്വത്തിന്റെയും എതിര്‍പക്ഷത്ത് മതപരിവര്‍ത്തനം എന്ന സംജ്ഞ കൊണ്ടുവരപ്പെട്ട രാഷ്ട്രീയമാണ് പ്രശ്‌നവല്‍ക്കരിക്കേണ്ടതെന്ന്  സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് നഹാസ് മാള പറഞ്ഞു. ജനങ്ങള്‍ ജനങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന ഡമോക്രസിക്ക് പകരം നേതാക്കള്‍ തങ്ങളുടെ ജനതയെ തെരഞ്ഞെടുക്കുന്ന ഡമോഗോഗികളായി തീര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ല പ്രസിഡന്റ് ഡോ. സഫീര്‍ എ.കെ അദ്ധ്യക്ഷത വഹിച്ചു.  വെല്‍ഫെയര്‍ പാര്‍ട്ടി തമിഴ്‌നാട് മുന്‍ ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ മീനാക്ഷിപുരം മുഖ്യാതിഥിയായിരുന്നു.

എഴുത്തുകാരനും മ്യൂസിക് ഡയറക്ടറുമായ എ.എസ് അജിത്കുമാര്‍, രാജീവ്ഗാന്ധി സ്റ്റഡി സര്‍ക്കില്‍ സംസ്ഥാന കോഡിനേറ്റര്‍ അനൂപ് വി.ആര്‍, എസ്.ഐ.ഒ കേരള ജനറല്‍ സെക്രട്ടറി കെ. പി തൗഫീഖ്,  ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ല പ്രസിഡന്റ് എം.സി നസീര്‍ എന്നിവര്‍ സംസാരിച്ചു.

ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ സമാപന പ്രഭാഷണം നിര്‍വഹിച്ചു. ബാസില്‍ ബഷീര്‍ ഖിറാഅത്ത് നടത്തി. കെ ആമീന്‍ കാരക്കുന്ന് കവിത ആലപിച്ചു. എസ്.ഐ.ഒ മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് നഈം മാറഞ്ചേരി സ്വാഗതവും പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ സാബിക് വെട്ടം നന്ദിയും പറഞ്ഞു.

നേരത്തെ ചന്തപ്പടിയില്‍ നിന്നാരംഭിച്ച വിദ്യാര്‍ത്ഥി റാലിക്ക് ജില്ല ജനറല്‍ സെക്രട്ടറി സല്‍മാനുല്‍ ഫാരിസ്, സെക്രട്ടറിമാരായ അജ്മല്‍ കോടത്തൂര്‍, മുസ്തബ്ഷിര്‍ ശര്‍ഖി, വി.പി റഷാദ്, അമീന്‍ മമ്പാട്, ബാസിത് താനൂര്‍, എം.ഐ അനസ് മന്‍സൂര്‍, മുസ്തഫ മങ്കട, ഷഫീഹ് വാണിയമ്പലം, സാഹിര്‍ പുത്തനത്താണി എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles