Current Date

Search
Close this search box.
Search
Close this search box.

മതതീവ്രതക്കും ഭികരതക്കുമെതിരെ സെമിനാര്‍ സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ‘മതതീവ്രതക്കും ഭികരക്കുമെതിരെ’ എന്ന തലകെട്ടില്‍ കെ.ഐ.ജി കുവൈത്ത് നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായി ഫര്‍വാനിയ ഏരിയ സെമിനാര്‍ സംഘടിപ്പിച്ചു. ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഭികരത ഇസ്‌ലാമോഫോബിയ എന്ന വിഷയത്തില്‍ ഐവ പ്രസിഡന്റ് മെഹ്ബൂബ അനീസ് പ്രഭാഷണം നടത്തി. ഭികരരുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ സാന്നിധ്യം ഇന്ന് എല്ലാ സമൂഹത്തിലും ഭിഷണി ആണെന്നും, എന്നാല്‍ ഭരണ കൂടങ്ങള്‍ തങ്ങള്‍ക്ക് ഇഷാടമില്ലത്തവര്‍ക്ക് എതിരെ പ്രയോഗിക്കുന്ന ഒരു ആയുധമായി ഇത് മാറിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ആഗോളതലത്തില്‍ സാമ്രാജ്യത്വത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നടക്കുന്ന ഇസ്‌ലാം ഭീതിയുടെ പ്രചാരകരായി ഭരണകൂടങ്ങളും മിഡിയകളും മാറുന്നതായും അവര്‍ പറഞ്ഞു.
ആത്മീയ തീവ്രത എന്ന വിഷയത്തില്‍ കെ.ഐ.ജി വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ പ്രഭാഷണം നടത്തി. ആത്മിയതയുടെ മറവില്‍ ഖുര്‍ആനിനും സുന്നത്തിനും നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തങ്ങള്‍ നടത്തുന്നത് ആശാസ്യമല്ലന്നും, ഇങ്ങനെ ഇസ്‌ലാമിനെ സമുഹത്തില്‍ തെറ്റായി പ്രതിനിധാനം ചെയ്യുന്നത് മുസ്‌ലിം സമൂഹത്തിന് വലിയ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കര്‍മ്മശാസ്ത്ര തീവ്രത എന്ന വിഷത്തില്‍ കെ ഐ ജി പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി പ്രഭാഷണം നടത്തി. മതവിഷത്തില്‍ അതിര് കവിച്ചല്‍ ഇല്ലെന്ന് പ്രവാചക അധ്യാപനത്തെ മുന്‍ നിര്‍ത്തി അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡന്റ് ടി എം ഹനീഫ അധ്യക്ഷത വഹിച്ചു. റയ്യാന്‍ ഖലീല്‍ ഖിറാഅത്ത് നടത്തി. ഏരിയ സെക്രട്ടറി റഫീക്ക് പയ്യന്നൂര്‍ സ്വഗതവും യുനുസ് കെ പി നന്ദിയും പറഞ്ഞു.

Related Articles