Current Date

Search
Close this search box.
Search
Close this search box.

മതങ്ങള്‍ വര്‍ഗീയമായി ചിന്തിച്ചാല്‍ രാജ്യം ഛിദ്രമാകും: ഡോ. ഹുസൈന്‍ മടവൂര്‍

കണ്ണൂര്‍: സമൂഹം മുഴുവനും വര്‍ഗീയവല്‍കരിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ ഓരോ മതവും വര്‍ഗീയമായി ചിന്തിക്കുന്നത് രാജ്യത്തിന്റെ ഛിദ്രതക്ക് കാരണമാകുമെന്ന് കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍. കെ.എന്‍.എം കണ്ണൂര്‍ ജില്ലാ കമ്മറ്റി ചേംബര്‍ ഹാളില്‍ സംഘടിപ്പിച്ച മതേതര കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതമുള്ളവരും മതമില്ലാത്തവരും സ്‌നേഹസൗഹാര്‍ദത്തില്‍ കഴിയുന്ന രാജ്യമാണ് നമ്മുടേത്. ഇന്ത്യയില്‍ ജനിച്ച് ഇന്ത്യയില്‍ ജീവിക്കുന്നവരോട് പാകിസ്താനില്‍ പോകാന്‍ പറയുന്നത് സങ്കുചിത ഫാസിസമാണ്. ഇത്തരം ഫാസിസ നിലപാടുകളെ ചെറുക്കാന്‍ മതേതരകക്ഷികള്‍ ഒറ്റക്കെട്ടായി നീങ്ങണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ജില്ലാ ചെയര്‍മാന്‍ ഡോ. എ.എ ബഷീര്‍ അധ്യക്ഷത വഹിച്ചു. എ.എന്‍ ഷംസീര്‍ എം.എല്‍.എ, സതീഷന്‍ പാച്ചേരി, സന്തോഷ് കുമാര്‍, അന്‍സാരി തില്ലങ്കേരി, സി.സി. ശക്കീര്‍ ഫാറൂഖി, പ്രൊഫ. ശംസുദ്ദീന്‍, ഡോ, സുല്‍ഫിക്കര്‍ അലി, ടി.പി മുഹമ്മദ് ശമീം തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles