Current Date

Search
Close this search box.
Search
Close this search box.

മങ്കട ഗവ. കോളേജ്; അധികൃതര്‍ അനാസ്ഥ വെടിയണം – എസ്.ഐ.ഒ

മലപ്പുറം: മങ്കട ഗവണ്‍മെന്റ് കോളേജിനോട് സ്വീകരിച്ചിരിക്കുന്ന അനാസ്ഥ സര്‍ക്കാര്‍ വെടിയണമെന്ന് എസ്.ഐ.ഒ മലപ്പുറം ജില്ലാ സമിതിയംഗം ഡോ. സഫീര്‍ താനൂര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ ഭാവിയെ തുലക്കുന്ന സമീപനമാണിത്. നാടിന്റെ ഭാവിക്കും നീതിക്കും വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ മുഴുവന്‍ നാട്ടുകാരും പങ്കു ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘മങ്കട ഗവ:കോളേജ്: അധികൃതര്‍ അനാസ്ഥ വെടിയണം’ തലക്കെട്ടില്‍ എസ്.ഐ.ഒ ദഅ്‌വത്ത് നഗര്‍ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയാ പ്രസിഡന്റ് ഷാഫി കൂട്ടിലങ്ങാടി അധ്യക്ഷത വഹിച്ചു. HCU ഗവേഷക വിദ്യാര്‍ത്ഥി താഹിര്‍ ജമാല്‍ മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്‌ലാമി ചെറുകുളമ്പ് ഹല്‍ഖാ നാസിം ബഷീര്‍ മാസ്റ്റര്‍ ആശംസയര്‍പ്പിച്ചു. ഏരിയാ സെക്രട്ടേറിയറ്റ് അംഗം ബാരി സ്വാഗതവും ചെറുകുളമ്പ് യൂനിറ്റ് പ്രസിഡന്റ് നസീം നന്ദിയും പറഞ്ഞു. പ്രകടനത്തിന് ഏരിയാ സെക്രട്ടറി സാജിദ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ അഷ്‌റഫ് കടുങ്ങൂത്ത്, ഇര്‍ഷാദ് കൂട്ടിലങ്ങാടി, അസ്‌ലം പടിഞ്ഞാറ്റുമുറി, ഷറഫലി മക്കരപ്പറമ്പ്, യൂനിറ്റ് സെക്രട്ടറി അജ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles