Current Date

Search
Close this search box.
Search
Close this search box.

മഖ്ബൂല്‍ അഹ്മദ് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അമീറായി ചുമതലയേറ്റു

ധാക്ക: ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ പുതിയ അമീറായി മഖ്ബൂല്‍ അഹ്മദ് ചുമതലയേറ്റു. ജമാഅത്തിന്റെ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ടി.എം മഅ്‌സൂം അദ്ദേഹത്തിന് എക്‌സിക്യൂട്ട് അംഗങ്ങളുടെ മുന്നില്‍ വെച്ച് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തുവെന്നും ജമാഅത്ത് പ്രസ്താവന വ്യക്തമാക്കി. കഴിഞ്ഞമാസമാണ് അദ്ദേഹം അമീര്‍ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്.
2010 ജൂണ്‍ 10ന് അമീറായിരുന്ന മുതീഉ റഹ്മാന്‍ നിസാമിയും ജനറല്‍ സെക്രട്ടറിയായിരുന്ന അലി അഹ്‌സന്‍ മുജാഹിദും അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ മഖ്ബൂല്‍ അഹ്മദ് ആക്ടിംഗ് അമീറായി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ ആറ് വര്‍ഷക്കാലം അദ്ദേഹം തന്നെയായിരുന്നു ആക്ടിംഗ് അമീര്‍ സ്ഥാനത്തുണ്ടായിരുന്നത്. അതോടൊപ്പം ആക്ടിംഗ് ജനറല്‍ സെക്രട്ടറിയായി ഡോ. ശഫീഖ് റഹ്മാനെയും തെരെഞ്ഞെടുത്തിരുന്നു. 1971ലെ വിമോചന യുദ്ധത്തിന്റെ പേരില്‍ യുദ്ധക്കുറ്റം ചുമത്തപ്പെട്ട നിസാമിക്കും മുജാഹിദിനും വധശിക്ഷയാണ് ട്രൈബ്യൂണല്‍ വിധിച്ചത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 22ന് മുജാഹിദിന്റെയും ഈ വര്‍ഷം മെയ് 11ന് നിസാമിയുടെയും വധശിക്ഷ ബംഗ്ലാദേശ് നടപ്പാക്കി. ജമാഅത്ത് അംഗങ്ങള്‍ ബാലറ്റ് പേപ്പറിലൂടെ നേരിട്ട് തെരെഞ്ഞെടുത്ത ആദ്യ അമീറും ജനറല്‍ സെക്രട്ടറിയുമാണ് നിസാമിയും മുജാഹിദും. 2001ലായിരുന്നു അത്. പിന്നീട് 2009 ല്‍ നടന്ന തെരെഞ്ഞെടുപ്പിലും അവര്‍ തന്നെ തെരെഞ്ഞെടുക്കപ്പെട്ടു.

Related Articles