Current Date

Search
Close this search box.
Search
Close this search box.

മക്കക്ക് നേരെയുള്ള മിസൈലാക്രമണം ചര്‍ച്ച ചെയ്യാന്‍ ഒ.ഐ.സി യോഗം ചേരുന്നു

ജിദ്ദ: മക്കക്ക് നേരെ യമനിലെ ഹൂഥി- സാലിഹ് സഖ്യത്തിന്റെ മിസൈലാക്രമണം ചര്‍ച്ച ചെയ്യുന്നതിന് ഒ.ഐ.സി യോഗം ചേരുന്നു. തിങ്കളാഴ്ച്ച ഒ.ഐ.സി സെക്രട്ടറിയേറ്റ് പുറത്തുവിട്ട പ്രസ്താവനയാണിത് വ്യക്തമാക്കുന്നത്. വിദേശകാര്യ മന്ത്രിമാരടങ്ങുന്ന നിര്‍വാഹക സമിതി യോഗം നവംബര്‍ അഞ്ചിന് ശനിയാഴ്ച്ച ജിദ്ദയിലെ ആസ്ഥാനത്ത് ചേരാനാണ് തീരുമാനം. പ്രസ്തുത യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍വാഹക സമിതി അംഗങ്ങളോട് ഒ.ഐ.സി ജനറല്‍ സെക്രട്ടറി ഇയാദ് അമീന്‍ മദനി ആഹ്വാനം ചെയ്തിട്ടുണ്ട്. വിശുദ്ധ മക്ക നഗരത്തെ ലക്ഷ്യമാക്കി ഹൂഥി-സാലിഹ് സായുധഗ്രൂപ്പുകള്‍ നടത്തിയ മിസൈലാക്രമണം ചര്‍ച്ച ചെയ്യലാണ് യോഗത്തിന്റെ ഉദ്ദേശ്യം.

Related Articles