Current Date

Search
Close this search box.
Search
Close this search box.

ഭോപ്പാല്‍ ഏറ്റുമുട്ടല്‍ കൊല; വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

കോഴിക്കോട്: തടവുചാടിയ സിമി പ്രവര്‍ത്തകര്‍ എന്നാരോപിച്ച് ഭോപ്പാലില്‍ എട്ട് വിചാരണതടവുകാരെ പോലീസ് വെടിവെച്ചുകൊന്ന സംഭവത്തെക്കുറിച്ച് വസ്തുതാന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് സോളിഡാരിറ്റി പ്രകാശനം ചെയ്തു. സോളിഡാരിറ്റി, NCHRO, ക്വില്‍ ഫൗണ്ടേഷന്‍, മാധ്യമം ദിനപത്രം, ബാസ്റ്റര്‍ സോളിഡാരിറ്റി നെറ്റ്‌വര്‍ക്ക് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. സംഘം സംഭവ സ്ഥലം സന്ദര്‍ശിക്കുകയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍, വക്കീല്‍, കൊല നടന്ന ഗ്രാമത്തിലെ ജനങ്ങള്‍, പോലീസ് മേധാവികള്‍, കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബം, സാമൂഹിക പ്രവര്‍ത്തകര്‍, തുടങ്ങിയവരില്‍ നിന്ന് വിവരം ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഭോപ്പാലിലേത് പോലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ കൊലയായിരുന്നു എന്ന് ബോധ്യപ്പെടുത്തുന്ന ധാരാളം സൂചനകള്‍ റിപ്പോര്‍ട്ടിലുണ്ട്. പ്രകാശന ചടങ്ങില്‍ എന്‍.പി. ചെക്കുട്ടി (എഡിറ്റര്‍, തേജസ്), ടി. ശാക്കിര്‍ (സംസ്ഥാന പ്രസിഡന്റ്, സോളിഡാരിറ്റി), വിളയോടി ശിവന്‍കുട്ടി (NCHRO), സി.കെ. അബ്ദുല്‍ അസീസ്, റഷീദ് മക്കട, സാദിഖ് ഉല്‍യില്‍ (സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി), ഹിശാം (വസ്തുതാന്വേഷണ സംഘാംഗം) എന്നിവര്‍ പങ്കെടുത്തു.

Related Articles