Current Date

Search
Close this search box.
Search
Close this search box.

ഭൂരിപക്ഷം അമേരിക്കക്കാരും ട്രംപിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നില്ലെന്ന് സര്‍വേ

വാഷിംഗ്ടണ്‍: ഭൂരിപക്ഷം അമേരിക്കക്കാരും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നില്ലെന്ന് അദ്ദേഹം അധികാരത്തിലേറി നൂറ് ദിവസം തികയാനിരിക്കെ വാഷിംഗ്ടണ്‍ പോസ്റ്റും എ.ബി.സി ന്യൂസും നടത്തിയ സര്‍വേഫലം വ്യക്തമാക്കുന്നു. 53 ശതമാനം ആളുകള്‍ ട്രംപിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്. അതേസമയം അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ 42 ശതമാനമാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ആദ്യ തവണ പ്രസിഡന്റായപ്പോള്‍ അദ്ദേഹത്തിന്റെ ആദ്യ നൂറ് ദിനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് 69 ശതമാനം ജനങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു എന്നും അല്‍ജസീറ റിപോര്‍ട്ട് സൂചിപ്പിച്ചു. അമേരിക്കന്‍ പ്രസിഡന്റുമാരിലെ ഏറ്റവും കുറഞ്ഞ ജനപിന്തുണയാണിതെന്നും റിപോര്‍ട്ട് അഭിപ്രായപ്പെട്ടു. അമേരിക്കന്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയിട്ടുള്ളത്.
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജനപിന്തുണയുള്ള ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തെ എതിര്‍ക്കണമെന്ന് ഡെമോക്രാറ്റ് പാര്‍ട്ടിയുടെ മുന്‍ പ്രസിഡന്റ് സ്ഥാനാര്‍തിയായിരുന്ന ബെര്‍നി സാന്‍ഡേഴ്‌സണ്‍ ആഹ്വാനം ചെയ്തു.

Related Articles