Current Date

Search
Close this search box.
Search
Close this search box.

ഭീതിപ്പെടുത്തി വിയോജിപ്പുകളെ ഇല്ലാതാക്കാമെന്നത് വ്യാമോഹം മാത്രം: എ റഹ്മത്തുന്നിസ

കോഴിക്കോട്: ഭയപ്പെടുത്തിയും കൊലപ്പെടുത്തിയും വിയോജിപ്പുകളെ ഇല്ലാതാക്കാമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണെന്ന് ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് എ. റഹ്മത്തുന്നിസ. പ്രമുഖ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്.ഐ.ഒവും ജി.ഐ.ഒവും സംയുക്തമായി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അവര്‍. രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച് വിയോജിപ്പുകളെ ഇല്ലാതാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. അത്തരം ശ്രമങ്ങളെ പ്രതിരോധത്തിന്റെ ശബദമുയര്‍ത്തി ചെറുത്ത് തോല്‍പ്പിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം രംഗത്തിറങ്ങണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഹിന്ദുത്വത്തിനെതിരെ സംസാരിച്ചും തൂലിക ചലിപ്പിച്ചുമാണ് ഗൗരി ലങ്കേഷ് സംഘപരിവാറിനെതിരെയുള്ള പോരാട്ടത്തില്‍ തന്റെ ജീവിതം സമര്‍പ്പിച്ചതെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് അഭിപ്രായപ്പെട്ടു.  ഹാദിയ അടക്കമുള്ള വിഷയങ്ങളില്‍ മൗനം പാലിച്ച് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ കേവലം അഭിപ്രായ സ്വാതന്ത്രത്തിന്റെ വിഷയമായി മാത്രം അവതരിപ്പിക്കുന്നവര്‍ പ്രശ്‌നത്തിന്റെ മര്‍മ്മത്തെയാണ് ബോധപൂര്‍വ്വം തിരസ്‌ക്കരിക്കാന്‍ ശ്രമിക്കുന്നത്. അത്തരം കപടതകള്‍ ഫാസിസറ്റ് വിരുദ്ധ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ജി ഐ ഒ സംസ്ഥാന സമതി അംഗം റിസാന ഒ, എസ്.ഐ.ഒ കോഴിക്കോട് ജില്ലാ പ്രസിഡന്റ് സാലിഹ് ടി.പി, എസ്.ഐ.ഒ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് വാഹിദ് കുന്ദമംഗലം എന്നിവര്‍ സംസാരിച്ചു.

Related Articles