Current Date

Search
Close this search box.
Search
Close this search box.

ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഖത്തറിന്റെ ശ്രമങ്ങളെ പ്രശംസിച്ച് വാഷിംഗ്ടണ്‍

വാഷിംഗ്ടണ്‍: ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഖത്തില്‍ നിര്‍വഹിക്കുന്ന ശ്രമങ്ങളെ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. നിലവിലെ ഗള്‍ഫ് പ്രതിസന്ധി ഖത്തറിലെ അമേരിക്കയുടെ അല്‍ഉദൈദ് വ്യോമതാവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി. ഭീകരവിരുദ്ധ പോരാട്ടത്തിലുള്ള ഖത്തറിന്റെ ശ്രമങ്ങളെ പ്രശംസിച്ച അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഹേതര്‍ നോര്‍ട്ട് ഈ രംഗത്ത് കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും പറഞ്ഞു.
റിയാദ് ഉച്ചകോടിയോടനുബന്ധിച്ച് നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഭീകരവിരുദ്ധ പോരാട്ട കേന്ദ്രത്തിന്റെ ഭാഗമാകാനുള്ള ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദിന്റെ പ്രതിബദ്ധത അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ഏറെ ആകര്‍ഷിച്ചിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് വക്താവ് സീന്‍ സ്‌പൈസര്‍ പറഞ്ഞു.

Related Articles