Current Date

Search
Close this search box.
Search
Close this search box.

ഭീകരവാദിയാവാന്‍ മുസ്‌ലിം പേരുണ്ടായാല്‍ മതി: സച്ചിദാനന്ദന്‍

ഷാര്‍ജ: ഒരാള്‍ ഭീകരവാദിയായി മുദ്രകുത്തപ്പെടാനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാനും മുസ്‌ലിം പേരുണ്ടായാല്‍ മതിയെന്ന് പ്രശസ്ത കവി സച്ചിദാനന്ദന്‍. മുസ്‌ലിം പേരുണ്ടാവുക എന്നത് ശാപമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ കാവ്യസന്ധ്യയില്‍ സംസാരിക്കവെ അദ്ദേഹം സൂചിപ്പിച്ചു.
രാജ്യം ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇതിന് മുമ്പത്തെ ഭരണത്തിലും മുസ്‌ലിംകളുടെ സ്ഥിതി ഇതുതന്നെയായിരുന്നു. അന്നാണ് മുസ്‌ലിം ഇന്ത്യക്ക് എത്രമാത്രം പ്രസക്തമാണെന്ന് വ്യക്തമാക്കി മുസ്‌ലിം എന്ന കവിത എഴുതിയത്. ഇന്ന് അതിന് പ്രസക്തി കൂടുതലാണ്. എന്നും പറഞ്ഞ അദ്ദേഹം മുസ്‌ലിം എന്ന കവിത ആലപിക്കുകയും ചെയ്തു. ഹിന്ദുത്വവാദികളുടെ ഭീഷണിയാല്‍ ഒരുവേള എഴുത്തുനിര്‍ത്തിയ തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകനെ പിന്തുണച്ചും മലയാളത്തിന്റെ സച്ചിദാനന്ദന്‍ കവിത ചൊല്ലി.

Related Articles