Current Date

Search
Close this search box.
Search
Close this search box.

ഭീകരപട്ടിക സംബന്ധിച്ച ചതുര്‍രാഷ്ട്ര പ്രഖ്യാപനത്തെ ഖത്തര്‍ അപലപിച്ചു

ദോഹ: ഭീകരപട്ടിക സംബന്ധിച്ച സൗദി, ഈജിപ്ത്, ബഹ്‌റൈന്‍, യു.എ.ഇ എന്നീ രാഷ്ട്രങ്ങള്‍ ജൂണ്‍ എട്ടിന് നടത്തിയ പ്രഖ്യാപനത്തെ ഖത്തര്‍ അപലപിച്ചു. പ്രസ്തുത പ്രഖ്യാപനത്തെ നിയമസാധുതയില്ലാത്ത പ്രഖ്യാപനമായിട്ടാണ് ഖത്തര്‍ പരിഗണിക്കുന്നതെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. അതില്‍ ഖത്തറിനെതിരെ ഉയര്‍ത്തിയിരിക്കുന്ന വ്യാജ ആരോപണങ്ങളെയും ഖത്തറിന്റെ ചിത്രം വികൃതമാക്കാനും ഭീകരപ്രവര്‍ത്തനങ്ങളുമായി രാജ്യത്തെ ബന്ധിപ്പിക്കാനും നടത്തിയിരിക്കുന്ന ശ്രമങ്ങളെ ശക്തമായ ഭാഷയില്‍ ഖത്തര്‍ അപലപിക്കുകയും ചെയ്തു. അതുണ്ടാക്കുന്ന ഫലങ്ങളെ കുറിച്ച് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളുടെ വിപുലമായ ചരിത്രം തന്നെയുള്ള ചാരിറ്റി സംഘങ്ങളെയും വ്യക്തികളെയും വരെ ഭീകരപട്ടികയില്‍ പെടുത്തിയിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ ഉപദേശക പദവിയുള്ള വ്യക്തികള്‍ വരെ അക്കൂട്ടത്തിലുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഖത്തര്‍ ചാരിറ്റിയെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയത് ചാരിറ്റി പ്രവര്‍ത്തനങ്ങളെ അവമതിക്കുക മാത്രമല്ല, അന്താഷ്ട്ര വ്യവസ്ഥകളെയും മാനദണ്ഡങ്ങളെയും ലംഘിക്കുക കൂടി ചെയ്യുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. രക്ഷാസമിതിയുടെ ഭീകരപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഖത്തറുകാരുടെ കാര്യത്തില്‍ ഐക്യരാഷ്ട്രസഭയുമായി രാജ്യം സഹകരിക്കുമെന്നും ആത്മനിയന്ത്രണത്തിന്റെയും നല്ല സഹവര്‍ത്തിത്വത്തിന്റെയും നയം രാജ്യം തുടരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles