Current Date

Search
Close this search box.
Search
Close this search box.

ഭീകരതയുടെ കാര്യത്തില്‍ രക്ഷാസമിതിയില്‍ അഭിപ്രായ വ്യത്യാസം

ന്യൂയോര്‍ക്ക്: സിറിയയിലെ അലപ്പോയിലെ പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതിയുടെ അനൗദ്യോഗിക മീറ്റിങ്ങില്‍ അംഗങ്ങള്‍ക്കിടയില്‍ പല വിഷയത്തിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നത് പ്രകടമായി. ഭീകരതക്കെതിരായ പോരാട്ടത്തില്‍ മടിച്ചു നില്‍ക്കുകയാണെന്ന് ചില അംഗങ്ങള്‍ വിമര്‍ശിച്ചപ്പോള്‍ മറ്റു ചിലര്‍ ആവശ്യപ്പെട്ടത് അലപ്പോക്ക് മേലുള്ള ഉപരോധം ഇല്ലാതാക്കാനായിരുന്നു. സിറിയന്‍ പ്രതിസന്ധിയുടെ കാരണം സിറിയന്‍ ഭരണകൂടത്തിന്റെ ഭീകരതക്കെതിരായ പോരാട്ടമല്ല, മറിച്ച് വൈദേശിക ഇടപെടലാണെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.
സിറിയയിലെ ഭീകരസംഘങ്ങള്‍ക്കെതിരെ പോരാടാന്‍ മടിച്ചു നില്‍ക്കുകയാണെന്ന് ഈജിപ്താണ് ആരോപണം ഉയര്‍ത്തിയത്. അതിന്റെ ഫലമായിട്ടാണ് സായുധ ഗ്രൂപ്പുകള്‍ ഭീകരരുമായി കൈകോര്‍ത്ത് അഴിഞ്ഞാടുന്നതെന്ന് ഈജിപ്ത് പ്രതിനിധി ത്വാരിഖ് ത്വായില്‍ പറഞ്ഞു. ജബ്ഹത്തുന്നുസ്‌റ പോലുള്ള ഭീകരസംഘങ്ങളുമായി സഹകരിക്കുന്നത് അവസാനിപ്പിക്കുന്നതിന് സായുധ ഗ്രൂപ്പുകള്‍ക്ക് സമയം അനുവദിക്കണമെന്നും അവര്‍ അതിന് തയ്യാറാവാത്ത പക്ഷം ഭീകരപട്ടികയില്‍ ചേര്‍ക്കണമെന്നും അദ്ദേഹം രക്ഷാസമിതിയോട് ആവശ്യപ്പെട്ടു.
അതേസമയം രാഷ്ട്രീയ പരിഹാരത്തിലൂടെ മാത്രമേ സിറിയന്‍ പ്രതിസന്ധിക്ക് പരിഹാമുള്ളൂ എന്ന നിലപാടാണ് അമേരിക്കന്‍ പ്രതിനിധി സാമന്ത പവര്‍ പ്രകടിപ്പിച്ചത്. റഷ്യയുടെ സഹായത്തോടെ അസദ് ഭരണകൂടം നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. അലപ്പോയിലെ ഉപരോധം അവസാനിപ്പിക്കാനും സിവിലിയന്‍മാരെ യുദ്ധത്തില്‍ ഉപയോഗിക്കുന്നതും അവസാനിപ്പിക്കേണ്ടത് അവസാനമാണെന്ന് പവര്‍ സൂചിപ്പിച്ചു.

Related Articles