Current Date

Search
Close this search box.
Search
Close this search box.

ഭീകരതക്കെതിരെ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തുര്‍ക്കി – ഇറാന്‍ ധാരണ

ഇസ്തംബൂള്‍: അതിര്‍ത്തി പ്രദേശങ്ങളിലുള്ള പി.കെ.കെ സംഘങ്ങള്‍ക്കെതിരെ ഇറാനുമായി സഹകരിച്ച് ഏത് നിമിഷവും തുര്‍ക്കി ആക്രമണം നടത്തിയേക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ വ്യക്തമാക്കി. ഇറാന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് ബാഖിരി അങ്കാറ സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോര്‍ദാന്റെ തലസ്ഥാനമായ അമ്മാനിലേക്ക് പോകുന്നതിന് തൊട്ടുമുമ്പായി ഇസ്തംബൂളില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരസംഘടനകള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സഹകരണം സംബന്ധിച്ച് ഇറാന്‍ സൈനിക മേധാവിയുമായി നടത്തിയ കൂടിക്കാഴ്ച്ച ഫലപ്രദമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
തുര്‍ക്കിയുടെ അകത്തും വടക്കന്‍ ഇറാഖിലും സജീവമായി പി.കെ.കെ സംഘങ്ങള്‍ക്കും ഇറാനിലെ കുര്‍ദിസ്താന്‍ ഫ്രീ ലൈഫ് പാര്‍ട്ടിക്കുമെതിരെ ഇരു രാഷ്ട്രങ്ങളുടെയും സംയുക്ത സൈനിക നീക്കം ഏത് നിമിഷവും ഉണ്ടായേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതാദ്യമായാണ് തുര്‍ക്കി ഇറാനുമായി സൈനിക സഹകരണ കരാറിലേര്‍പ്പെടുന്നത്.

Related Articles