Current Date

Search
Close this search box.
Search
Close this search box.

ഭീകരതക്കെതിരായ ശ്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ തുര്‍ക്കി മതകാര്യ മേധാവിയുടെ ആഹ്വാനം

അങ്കാറ: വിയോജിപ്പുകളെല്ലാം കൈവെടിഞ്ഞ് ഭീകരതയില്‍ നിന്ന് മോചനം നേടാനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഴുവന്‍ മനുഷ്യരോടും തുര്‍ക്കി മതകാര്യ വകുപ്പധ്യക്ഷന്‍ മുഹമ്മദ് ഗോര്‍മാസിന്റെ ആഹ്വാനം. ഇസ്‌ലാമിനും മനുഷ്യകുലത്തിനും ഭീഷണിയുയര്‍ത്തുന്ന ക്രിമിനല്‍ നെറ്റ്‌വര്‍ക്കുകളെ കുറിച്ച് കൂടിയാലോചിക്കുന്നതിനും അതില്‍ നിന്ന് മോചനം നേടുന്നതിനും വിയോജിപ്പുകള്‍ മറന്ന് മുഴുവന്‍ മനുഷ്യരാശിയും ഒന്നിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അനദോലു ന്യൂസ് ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. സൗദിയിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന. ഭീകരതയുടെ തീപ്പൊരികള്‍ വിശുദ്ധ മക്കയിലും മദീനയിലും എത്തിയിരിക്കുന്നുവെന്നത് അതിന്റെ ഭീഷണിയെ കുറിച്ച് ആഴത്തില്‍ ചിന്തിപ്പിക്കേണ്ട കാര്യമാക്കി അതിനെ മാറ്റിയിരിക്കുന്നു. മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലിത്. പ്രദേശത്തെ സംഘര്‍ഷ ഭൂമിയാക്കി മാറ്റിയ ആഗോള ശക്തികള്‍ ഇക്കാര്യത്തില്‍ നിരപരാധികളല്ലെന്നും ഗോര്‍മാസ് പറഞ്ഞു. ഐഎസിനെതിരെ ഇസ്‌ലാമിക ലോകം തങ്ങളുടെ ശ്രമങ്ങള്‍ അധികരിപ്പിക്കേണ്ടതിന്റെയും ഒന്നിപ്പിക്കേണ്ടതിന്റെയും അനിവാര്യതയെ കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. മുഴുവന്‍ മുസ്‌ലിംകളും ഈ വിഷയത്തെ അതിന്റെ ഗൗരവത്തില്‍ പരിഗണിക്കുകയും കുഴപ്പങ്ങളുടെ അന്തരീക്ഷത്തില്‍ നിന്നും മോചനം നേടുന്നതിന് ഒറ്റക്കെട്ടായി ശ്രമിക്കുകയും ചെയ്യുമെന്ന് താന്‍ പ്രത്യാശിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles