Current Date

Search
Close this search box.
Search
Close this search box.

ഭാഷകളുടെ പിതാവ് അബ്ദുറഹ്മാന്‍ ഹാജ് സാലിഹ് അന്തരിച്ചു

അള്‍ജിയേസ്: അള്‍ജീരിയന്‍ ഭാഷ പണ്ഡിതനും അറബിക് ഭാഷ അക്കാദമി മേധാവിയുമായ അബ്ദുറഹ്മാന്‍ ഹാജ് സാലിഹ് അന്തരിച്ചു. 90 വയസ്സായിരുന്നു. ഭാഷ പഠനത്തില്‍ ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം ഭാഷകളുടെ പിതാവ് എന്ന അപര നാമത്തിലാണ് അറിയപ്പെടുന്നത്. 1927ല്‍ പടിഞ്ഞാറന്‍ അള്‍ജീരിയയിലെ വഹ്‌റാനില്‍ ജനിച്ച അബ്ദുറഹ്മാന്‍ തന്റെ 15ആം വയസ്സില്‍ തന്നെ അള്‍ജീരിയന്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പൊതു പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഫ്രഞ്ച് അധിനിവേശത്തെ തുടര്‍ന്ന് ഈജിപ്തിലേക്ക് നാടുകടന്ന അബ്ദുറഹ്മാന്‍ വൈദ്യം പഠിക്കാനാണ് ആദ്യം ഉദ്ദേശിച്ചതെങ്കിലും തന്റെ ഭാഷ താല്‍പര്യം കാരണം അസ്ഹര്‍ സര്‍വകലാശാലയിലെ അറബി ഭാഷ കോളേജില്‍ ചേര്‍ന്നു. ഫ്രാന്‍സില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി മൊറോക്കോയിലെ റിബാത് സര്‍വകലാശാലയില്‍ ഭാഷ അധ്യാപകനായി. 1979 ല്‍ ഫ്രാന്‍സിലെ സര്‍ബോണ്‍ സര്‍വകലാശാലയില്‍ നിന്നാണ് ഭാഷ പഠനത്തില്‍ ഡോക്ടറേറ്റ് നേടിയത്. 2000 മുതല്‍ അള്‍ജീരിയ അറബിക് ഭാഷ അക്കാദമി മേധാവിയാണ്. നിരവധി പേര്‍ ഇദ്ദേഹത്തിന്റെ കീഴില്‍ ഭാഷ ഗവേഷണം നടത്തിയിട്ടുണ്ട്. ഭാഷ പഠനത്തില്‍ ഗ്രന്ഥങ്ങളും നിഘണ്ടുവും രചിച്ചിട്ടുണ്ട്.

Related Articles