Current Date

Search
Close this search box.
Search
Close this search box.

‘ഭാരതീയം’ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ സമസ്ത നേതാക്കളുടെ ആഹ്വാനം

തൃശൂര്‍: സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വര്‍ഗ്ഗീയ രൂപീകരണം. മതങ്ങള്‍ ഒരിക്കലും വിദ്വേഷം പഠിക്കുന്നില്ല. എന്നാല്‍ മതങ്ങളുടെ പേരില്‍ വര്‍ഗ്ഗീയത പരത്തുന്ന ചില നിക്ഷിപ്ത താല്‍പര്യക്കാറുണ്ട്. അവരുടെ പിന്നാമ്പുറങ്ങളില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. ഇത് നാം തിരിച്ചറിഞ്ഞ് ഒരുമിച്ച് നിന്ന് ഇത്തരം പ്രതിലോമ ശക്തികളെ കീഴ്‌പ്പെടുത്തുമ്പോഴാണ് മാനവ സമൂഹത്തിന്റെ പ്രകാശം നിലനിര്‍ത്താന്‍ കഴിയൂ. തീവ്രവാദവും, ഫാസിസവും എതിര്‍ക്കപ്പെടേണ്ടതാണ്. ആഗോള തലത്തില്‍ വ്യാപിച്ച് വരുന്ന തീവ്രവാദത്തേയും, രാജ്യത്തെ പാരമ്പര്യ പൈതൃകത്തെ ചോദ്യം ചെയ്യുന്ന ഫാസിസ്റ്റുകള്‍ക്ക് എതിരേയും സമൂഹത്തെ ഉണര്‍ത്താനും രാജ്യത്തിന്റെ വിമോചനത്തിന് നേതൃത്വം നല്‍കിയ ധീര ദേശാഭിമാനികളുടെ യഥാര്‍ത്ഥ ചിത്രം പകര്‍ന്ന് കൊടുക്കാനുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിദ്യാര്‍ത്ഥി യുവജന വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലയില്‍ ആഗസ്റ്റ് 9 മുതല്‍ 14 വരെ നടത്തുന്ന ഭാരതീയം ചരിത്ര സമൃതി യാത്രയില്‍ എല്ലാ വിഭാഗ ജനങ്ങളും പങ്കാളികളാകണമെന്ന് സമസ്ത തൃശൂര്‍ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.
തൃശൂരിലെ സാംസ്‌കാരിക സാമൂഹിക മത രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിത്വമായ മുഹമ്മദ് ഫൈസി ഓണമ്പിളളിയും ഡോക്ടര്‍ ബി. ആര്‍. അംബേദ്കര്‍ നാഷണല്‍ അവാര്‍ഡ് ജേതാവും എസ്.കെ.എസ്.എസ് എഫ് സംസ്ഥാന ട്രഷററുമായ ബഷീര്‍ ഫൈസി ദേശമംഗലവും നയിക്കുന്ന യാത്ര ആഗസ്റ്റ് 9 ന് ഗുരുവായൂരില്‍ നിന്നാണ് തുടങ്ങുന്നത്. ജില്ലയിലെ വിവിധ സ്വീകരണ സമ്മേളനങ്ങള്‍ വിജയിപ്പിക്കുന്നതില്‍ സമസ്തയുടെ പോഷകഘടകങ്ങളും മഹല്ല മദ്രസ കമ്മിറ്റികളും രംഗത്ത് ഇറങ്ങണം. വെളളിയാഴ്ച പ്രചരണം നടത്തുകയും ഇതര മതസ്ഥരായ സഹോദര സമുദായ അംഗങ്ങളെ പരിപരാടികളില്‍ പങ്കെടുപ്പിക്കുന്നതില്‍ ഖത്തീബും, സദര്‍ മുഅല്ലിമീങ്ങള്‍ കമ്മിറ്റി ഭാരവാഹികള്‍ പ്രത്യേകം പരിശ്രമിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എസ് എം കെ തങ്ങള്‍, ജനറല്‍ സെക്രട്ടറി എം എം മുഹിയുദ്ധീന്‍ മൗലവി, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, പി റ്റി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍, വര്‍ക്കിംഗ് പ്രസിഡന്റ് ഉമര്‍ ഫൈസി വില്ലന്നൂര്‍ തുടങ്ങിയവര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

Related Articles