Current Date

Search
Close this search box.
Search
Close this search box.

ഭരണകൂടത്തെ താഴെയിറക്കാന്‍ ഈജിപ്ത് പ്രതിപക്ഷത്തിന്റെ ആഹ്വാനം

കെയ്‌റോ: ഈജിപ്ത് അനുഭവിക്കുന്ന സാമ്പത്തിക തകര്‍ച്ചയുടെയും അവകാശ ലംഘനങ്ങളുടെയും ഉത്തരവാദിത്വം ഈജിപ്ത് ഭരണകൂടം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അയ്മന്‍ നൂര്‍ അടക്കമുള്ള ഈജിപ്ഷ്യന്‍ പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവന. നിലവിലെ ഭരണകൂടത്തെ താഴെയിറക്കാനുള്ള നീക്കങ്ങള്‍ നടത്താനും രാജ്യഭരണത്തിലുള്ള തങ്ങളുടെ പങ്ക് തിരിച്ചുപിടിക്കാനും ഈജിപ്തിലെ ജനങ്ങളോട് പ്രസ്താവന ആഹ്വാനം ചെയ്തിട്ടുണ്ട്. ഭരണകൂടത്തെ അങ്ങേയറ്റം പിന്തുണക്കുന്നവര്‍ പോലും അതിന്റെ ആത്മാര്‍ഥയെ സംശയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍ പറഞ്ഞു. പരസ്പര വിരുദ്ധവും ധൃതിപിടിച്ചെടുത്തതുമായ പത്തോളം തീരുമാനങ്ങളാണ് രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയിലേക്കും അവകാശങ്ങളുടെ ലംഘനത്തിലേക്കും അവര്‍ സൂചിപ്പിച്ചു.
രാജ്യം ഭരിക്കുന്നവര്‍ പ്രതിപക്ഷത്തിന്റെയോ ജനങ്ങളുടെയോ അഭിപ്രായങ്ങള്‍ക്ക് ചെവി കൊടുക്കുക പോലും ചെയ്യാത്ത സാഹചര്യം ഈജിപ്തിന്റെ വര്‍ത്തമാനത്തെയും ഭാവിയെയും സംബന്ധിച്ച കടുത്ത ഉത്കണ്ഠക്ക് ജനങ്ങളില്‍ ഉണ്ടാക്കിയിരിക്കുകയാണ്. ഈജിപ്തിന്റെ സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നത് അതിന് കഴിവില്ലാത്തവരാണ്. അതാണ് സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിച്ചത്. എന്നും പ്രസ്താവന ആരോപിച്ചു.

Related Articles