Current Date

Search
Close this search box.
Search
Close this search box.

ബ്രിട്ടന്‍ ഹിതപരിശോധനാ ഫലം പുതിയ ഘട്ടത്തിന്റെ തുടക്കം: ഉര്‍ദുഗാന്‍

ഇസ്തംബൂള്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകുന്നതിനെ അനുകൂലിച്ചു കൊണ്ടുള്ള ബ്രിട്ടനിലെ ഹിതപരിശോധനാ ഫലം ഇരുകൂട്ടരെ സംബന്ധിച്ചടത്തോളവും പുതിയൊരു ഘട്ടത്തിന്റെ തുടക്കമാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍. ഇസ്തംബൂളില്‍ തുര്‍ക്കിയിലെ വ്യവസായികളുടെയും ബിസിനസ്സുകാരുടെയും കൂട്ടായ്മ ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ ഹിതം മാനിച്ചു കൊണ്ടുള്ള നയത്തോടൊപ്പമാണ് നാം നിലകൊള്ളുന്നത്. ഹിതപരിശോധനാ ഫലം ബ്രിട്ടീഷ് ജനതക്ക് ഗുണകരമാവട്ടെ എന്നാണ് നാം ആഗ്രഹിക്കുന്നത്. ബിട്ടീഷുകാരെടുത്ത ഈ തീരുമാനം ബ്രിട്ടനെ സംബന്ധിച്ചും പുതിയൊരു ഘട്ടത്തിന്റെ തുടക്കമായിട്ടാണ് ഞാന്‍ കാണുന്നത്. എന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.
വര്‍ഷം 3000 എത്തുന്നത് വരെ തുര്‍ക്കിക്ക് യൂറോപ്യന്‍ യൂണിയനില്‍ പ്രവേശിക്കാനാവില്ലെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെ കുറിച്ചും ഉര്‍ദുഗാന്‍ പരാമര്‍ശിച്ചു. അതിന് മറുപടിയെന്നോണം മൂന്ന് ദിവസം പോലും ഉറച്ചു നില്‍ക്കാന്‍ താങ്കള്‍ക്ക് (കാമറൂണ്) സാധിച്ചില്ലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ഇസ്‌ലാമോഫോബിയയുടെ പേരില്‍ തുര്‍ക്കിയുടെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം അനിശ്ചിതമായി നീട്ടികൊണ്ടു പോകുന്ന നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു.
യൂറോപ്യന്‍ യൂണിയനില്‍ അംഗത്വത്തിന് തുര്‍ക്കി ശ്രമം ആരംഭിച്ചിട്ട് മൂന്ന് പതിറ്റാണ്ടായിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. യൂണിയനിലെ ചില രാഷ്ട്രങ്ങള്‍ അതിന് തടസ്സം നില്‍ക്കുകയാണ് ചെയ്യുന്നത്. യൂണിയന്റെ അഭയാര്‍ഥികളോടുള്ള നിലപാടിനെയും തുര്‍ക്കി പ്രസിഡന്റ് വിമര്‍ശിച്ചു.

Related Articles