Current Date

Search
Close this search box.
Search
Close this search box.

ബ്രിട്ടനെതിരെ ഗൂഢാലോചന നടത്തിയ ഇസ്രായേലി എംബസി ഉദ്യോഗസ്ഥന്‍ രാജിവെച്ചു

ലണ്ടന്‍: അല്‍ജസീറയുടെ അന്വേഷണത്തില്‍ കുടുങ്ങിയ ബ്രിട്ടനിലെ ഇസ്രായേല്‍ എംബസി ഉദ്യോഗസ്ഥന്‍ രാജിവെച്ചതായി ഇസ്രായേലി വിദേശകാര്യ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇസ്രായേല്‍ എംബസിയിലെ രാഷ്ട്രീയ ഉദ്യോഗസ്ഥനായ ഷായ് മസോട്ടിനാണ് രാജിവെക്കേണ്ടി വന്നത്. ബ്രിട്ടനിലെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഔദ്യോഗിക ജീവിതം തകര്‍ക്കാന്‍ ഷായ് മസോട്ടും മറ്റൊരു ബ്രിട്ടീഷ് സര്‍ക്കാര്‍ ഉദ്യോഗസ്ഥയും നടത്തിയ ഗൂഢാലോചന അല്‍ജസീറ ‘ദി ലോബി’ എന്ന് പേരിട്ട ഒളികാമറ ഓപ്പറേഷനിലൂടെ പുറത്ത് കൊണ്ടു വന്നിരുന്നു.
ഷായ് മസോട്ടിന്റെ പ്രവര്‍ത്തനങ്ങളെ ഇസ്രായേല്‍ എംബസി വക്താവ് യിഫ്തഹ് കറീല്‍ ട്വീറ്ററില്‍ അപലപിച്ചു. അധിനിവിഷ്ഠ വെസ്റ്റ്ബാങ്കിലെ ഇസ്രായേലിന്റെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന ബ്രിട്ടിന്റെ വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി സര്‍ അലന്‍ ഡങ്കനെ ‘താഴെ ഇറക്കാനുള്ള’ പദ്ധതികളുമായി ബന്ധപ്പെട്ട മസോട്ട് നടത്തിയ പ്രസ്താവനകളില്‍ ഇസ്രായേല്‍ എംബസി മാപ്പ് പറഞ്ഞു. ഇസ്രായേലിനെതിരെ ബ്രിട്ടനില്‍ നിന്നും ഉയര്‍ന്നു വരുന്ന ശബ്ദങ്ങള്‍ ഇല്ലാതാക്കാനുള്ള വന്‍തുക ചെലവാക്കി കൊണ്ടുള്ള ഇസ്രായേലിന്റെ പ്രചാരണ ക്യാമ്പയിനുകളെ കുറിച്ച വിവരങ്ങളും ലോബി പുറത്ത് വിട്ടിട്ടുണ്ട്. ബ്രിട്ടനില്‍ ഇസ്രായേലിനുള്ള പിന്തുണ വര്‍ദ്ധിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാര്‍, ആക്റ്റിവിസ്റ്റുകള്‍, ഇസ്രായേല്‍ എംബസി ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘത്തിലേക്ക് അല്‍ജസീറയുടെ റിപ്പോര്‍ട്ടര്‍ നുഴഞ്ഞ് കയറുകയായിരുന്നു. ആറ് മാസത്തോളമെടുത്താണ് റോബിന്‍ എന്ന പേരുള്ള റിപ്പോര്‍ട്ടര്‍ വിവരങ്ങള്‍ ശേഖരിച്ചത്. ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന ബ്രിട്ടനിലെ പ്രസ്ഥാനങ്ങളെ നേരിടാന്‍ സഹായമനസ്ഥിതിയും, ഇസ്രായേലിന് നേര്‍ക്ക് ശക്തമായ അനുകൂല നിലപാടുള്ള ഒരു ആക്റ്റിവിസ്റ്റായാണ് റോബിന്‍ സ്വയം അവതരിപ്പിച്ചത്. മസോട്ട് വഴി ലണ്ടനിലെ ഒരുപാട് പേര്‍ക്ക് ഇസ്രായേലി എംബസിയില്‍ നിന്നും സാമ്പത്തിക നയതന്ത്രപരവുമായ പിന്തുണ ലഭിച്ചിട്ടുണ്ട്.

Related Articles