Current Date

Search
Close this search box.
Search
Close this search box.

ബ്രദര്‍ഹുഡുകാരെയെല്ലാം ഭീകരരായി എണ്ണുന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കും: ടില്ലേഴ്‌സണ്‍

വാഷിംഗ്ടണ്‍: മുസ്‌ലിം ബ്രദര്‍ഹുഡിനെ ഒന്നടങ്കം ഭീകരപട്ടികയില്‍ എണ്ണുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. പല സംഘങ്ങളിലായി അഞ്ച് ദശലക്ഷത്തോളം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരുണ്ടെന്നും അതിലൊരു ഭാഗം രാജ്യങ്ങളിലെ ഔദ്യോഗിക പദവികള്‍ വഹിക്കുന്നവരാണെന്നും അദ്ദേഹം വിശദീകരിച്ചു. ബുധനാഴ്ച്ച അമേരിക്കന്‍ സെനറ്റില്‍ ഫോറിന്‍ റിലേഷന്‍ കമ്മറ്റിക്ക് മുമ്പാകെയാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്.
അഞ്ച് ദശലക്ഷത്തോളം വരുന്ന മുസ്‌ലിം ബ്രദര്‍ഹുഡുകാര്‍ പല ആഭ്യന്തര സംഘങ്ങളായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. അവരിലെ ഏതാനും സംഘടനകള്‍ അക്രമവും ഭീകരപ്രവര്‍ത്തനവും തുടരുന്നു. അവ ഭീകരപട്ടികയില്‍ ചേര്‍ക്കപ്പെട്ടതുമാണ്. ഭരണകൂടങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്ന നിരവധി ബ്രദര്‍ഹുഡ് നേതാക്കളുമുണ്ട്. ബഹ്‌റൈന്‍ ഭരണകൂടത്തിലെ ചില എംപിമാരും അംഗങ്ങളും, തുര്‍ക്കി ഭരണകൂടത്തിന്റെ ഭാഗമായിട്ടുള്ള ചിലരും അതിനുദാഹരണങ്ങളാണ്. ബ്രദര്‍ഹുഡിനെ ഒന്നടങ്കം ഭീകരപട്ടികയില്‍ എണ്ണിയാല്‍ ബ്രദര്‍ഹുഡിനെ അംഗീകരിക്കുകയും അവര്‍ക്ക് പ്രാതിനിധ്യമുണ്ടായിരിക്കുകയും ചെയ്യുന്ന ബഹ്‌റൈന്‍ പോലുള്ള ഭരണകൂടങ്ങള്‍ക്ക് അത് കൂടുതല്‍ സങ്കീര്‍ണ സൃഷ്ടിക്കും. എന്ന് ടില്ലേഴ്‌സണ്‍ വിശദമാക്കി.

Related Articles