Current Date

Search
Close this search box.
Search
Close this search box.

ബുര്‍കിനി നിരോധനം ഭരണഘടനാ വിരുദ്ധം: ഫ്രഞ്ച് ആഭ്യന്തര മന്ത്രി

പാരീസ്: രാജ്യവ്യാപകമായി ബുര്‍കിനിക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഫ്രഞ്ച് ഭരണകൂടത്തിന് സാധിക്കില്ലെന്നും അത്തരത്തിലുള്ള നിയമം ‘ഭരണഘടനാ വിരുദ്ധവും നിഷ്ഫലവുമാണ്’ എന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബെര്‍നാഡ് കാസെനോവ് പറഞ്ഞു. ഇക്കാര്യത്തില്‍ നിയമം കൊണ്ടുവരുന്നത് സമൂഹത്തില്‍ സംഘര്‍ഷമുണ്ടാവുന്നതിന് കാരണമാവുമെന്നും ‘ലാ ക്രോയിസ്’ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് ഭരണകൂടം ഇക്കാര്യത്തില്‍ നിയമം കൊണ്ടുവരില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
എന്തിനേക്കാളുമുപരിയായി മുസ്‌ലിംകളുമായി സമാധാനപരമായ ബന്ധങ്ങളാണ് ഫ്രാന്‍സിന് ആവശ്യം. ഇരുപക്ഷവും സഹിഷ്ണുത കാണിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. നിലവിലെ സോഷ്യലിസ്റ്റ് ഭരണകൂടം ഇത്തരം ഒരു നിയമം നടപ്പാക്കാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ബുര്‍കിനി വിഷയത്തില്‍ ഫ്രഞ്ച് ഭരണകൂടത്തിനകത്ത് തന്നെ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് കാസെനോവിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്. ബുര്‍കിനി സ്ത്രീയെ അടിമവല്‍കരിക്കുന്നതിന്റെ പ്രതീകമാണെന്ന് അഭിപ്രായപ്പെട്ട ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാള്‍സ് ഒന്നിലേറെ തവണ ബുര്‍കിനി നിരോധനത്തെ പിന്തുണക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles